തിരുവനന്തപുരം: മാണിക്കെതിരെയുള്ള ബാര്‍കോഴക്കേസ് തള്ളുന്നു. കുറ്റപത്രം നല്‍കാന്‍ മതിയായ തെളിവില്ലെന്നതാണ് കേസ് അവസാനിപ്പിക്കുന്നതിന് കാരണം.ബിജു രമേഷ് ഒഴികെ മറ്റു ബാറുടമകളാരും മാണിക്കെതിരെ മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം നീട്ടാനാവില്ലെന്ന് കോടതി പറഞ്ഞു. ഒരു മാസത്തിനകം കേസ് ഒരു മാസത്തിനകം തീര്‍ക്കണമെന്നും കോടതി അറിയിച്ചു. മനോരമ ന്യൂസാണ് മാണിയുടെ ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.
രണ്ടാം അന്വേഷണത്തില്‍ തെളിവ് നല്‍കാമെന്നേറ്റവര്‍ അതിന് തയ്യാറാവുകയും ചെയ്തില്ല . എന്നാല്‍ കേസില്‍ ശബ്ദപരിശോധനയും കാര്യമില്ല. കോഴ പരാമര്‍ശിക്കുന്ന ബാറുടമകളുടെ ശബ്ദം പരിശോധിക്കണം. ശബ്ദപരിശോധനയെ മാത്രം ആശ്രയിച്ച് കുറ്റപത്രം നല്‍കാനുമാകില്ല. എന്നാല്‍ അതിന് ബാറുമകളും സഹകരിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ഒട്ടേറെ വിവാദങ്ങളുയര്‍ത്തിയ ബാര്‍കോഴക്കേസ് യു.ഡി.എഫ് മന്ത്രിസഭയില്‍ മാണി ധനമന്ത്രിയായിരിക്കുമ്പോഴാണ് പുറത്തുവരുന്നത്. തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചൊഴിയുകയായിരുന്നു മാണി.