കോഴിക്കോട്: ഏഷ്യയിലെ പ്രധാന സാഹിത്യോത്സവങ്ങളിലൊന്നായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആറാം പതിപ്പിന് ഇന്ന് കോഴിക്കോട് ബീച്ചില്‍ തുടക്കമാകും. വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖര്‍ പങ്കെടുക്കും.
15 വരെ കോഴിക്കോട് ബീച്ചില്‍ ആറ് വേദികളിലായാണ് ഫെസ്റ്റ് നടക്കുക. 12 രാജ്യങ്ങളില്‍ നിന്നായി അഞ്ഞൂറോളം പ്രഭാഷകര്‍ പങ്കെടുക്കും. ശാസ്ത്രവും സാങ്കേതികവിദ്യയും, കല, സിനിമ രാഷ്ട്രീയം, സംഗീതം, പരിസ്ഥിതി, സാഹിത്യം, സംരംഭകം, ആരോഗ്യം, കല വ്യവസ്ഥ സംസ്‌കാരം എന്നീ വിഷയങ്ങളെ അധികരിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. മേളയില്‍ മൂന്നു ലക്ഷത്തിലധികം ആളുകള്‍ പങ്കാളികളാവും. തുര്‍ക്കി സ്‌പെയിന്‍, യുഎസ്, ബ്രിട്ടന്‍, ഇസ്രായേല്‍, മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കള്‍ എത്തും. കലാകാരന്മാര്‍, അഭിനേതാക്കള്‍, സെലിബ്രിറ്റികള്‍, എഴുത്തുകാര്‍, ചിന്തകര്‍, ചര്‍ച്ചക്കെത്തും.