ഡല്‍ഹി : നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെ നിര്‍ണായ ചോദ്യങ്ങളുമായി സുപ്രീംകോടതി. ഒരു എംഎല്‍എ നിയമസഭയ്ക്ക് അകത്ത് തോക്ക് ഉപയോഗിച്ചാല്‍ നടപടി എടുക്കേണ്ടത് നിയമസഭയാണോ ?. ആ എംഎല്‍എയ്ക്ക് പരിരക്ഷ ലഭിക്കുമോ ?. ഒരു എംഎല്‍എ സഭയില്‍ വെടിവെച്ചാല്‍ നിയമസഭ നടപടി സ്വീകരിച്ചാല്‍ മതിയാകുമോ എന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു.
എംഎല്‍എമാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉണ്ടെന്നത് ശരിയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമനിര്‍മ്മാണ സഭകളെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കാറുണ്ട്. എന്നുവെച്ച് കോടതിയിലെ വസ്തുവകകള്‍ ആരെങ്കിലും അടിച്ചു തകര്‍ക്കാറുണ്ടോ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. എംഎല്‍എമാര്‍ക്ക് നിയമസഭയില്‍ പരിരക്ഷയുണ്ടെന്ന സര്‍ക്കാര്‍ വാദത്തിലാണ് കോടതി ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
എംഎല്‍എമാര്‍ പൊതുമുതല്‍ നശിപ്പിച്ചത് പൊതു ജനതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണോ എന്ന് ജസ്റ്റിസ് എം ആര്‍ ഷാ ചോദിച്ചു. സഭയില്‍ ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തതും, സംഘര്‍ഷവും പൊതു താല്‍പ്പര്യത്തിന് നിരക്കുന്നതാണോ ?. പ്രതികള്‍ക്കായി സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിക്കരുതെന്നും കോടതി താക്കീത് ചെയ്തു.
കെ എം മാണിയുടെ ബജറ്റ് അവതരണം തടഞ്ഞുകൊണ്ട് ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ പ്രതിഷേധമാണ് കേസിന് ആസ്പദം. നിലവിലെ മന്ത്രി വി ശിവന്‍കുട്ടി, മുന്‍മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, എംഎല്‍എമാരായിരുന്ന കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെയാണ് കോടതി കേസെടുത്തത്. ഈ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.