X

ഇനി മുതൽ കെ എൽ 99 ; സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർസീരിസ്

സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർസീരിസായി കെ എൽ 99 അനുവദിക്കാൻ ഉന്നതതല യോ​ഗത്തിൽ തീരുമാനം.ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറങ്ങും. സർക്കാർ വാഹനങ്ങളുടെ ദുരുപയോ​ഗം തടയാനാണ് പ്രത്യേക സീരിസ് ഏർപ്പെടുത്തുന്നത് എന്നാണ് വിശദീകരണം. കെഎസ്ആർടിസി ദേശസാത്കൃതവിഭാ​ഗത്തിന് കെ എൽ 15 അനുവദിച്ചത് പോലെ പ്രത്യേക ഓഫീസും ഇതിനായി തുറക്കും. കെ എൽ 99-എ സംസ്ഥാന സർക്കാരുകൾക്കും, കെ എൽ 99-ബി സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും കെ എൽ 99-സി തദ്ദേശ സ്ഥാപനങ്ങൾക്കും, കെ എൽ 99-ഡി പൊതുമേഖല സ്ഥാപനങ്ങൾക്കുമാണ് നൽകുക

 

webdesk15: