X

പ്ലസ് വണ്‍ സീറ്റ്;പ്രതിപക്ഷ ആവശ്യം പിന്തുണച്ച് കെ കെ ശൈലജ

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തെ പിന്തുണച്ച് മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ.സംസ്ഥാന തലത്തിലല്ല സീറ്റെണ്ണം പരിഗണിക്കേണ്ടതെന്നും ജില്ലാ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ കണക്കാക്കണമെന്നും ശൈലജ നിയമ സഭയില്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ പല ആവശ്യങ്ങളും മുന്‍ നിര്‍ത്തിയായിരുന്നു മുന്‍ ആരോഗ്യ മന്ത്രി കൂടിയായ ശൈലജയുടെ പ്രതികരണം.

നേരത്തെ കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാറിന് വിമര്‍ശനവുമായി നിയമസഭയില്‍ തന്നെ ശൈലജ രംഗത്തെത്തിയിരുന്നു.

 

 

 

Test User: