പി.വി അന്‍വറിന്റെ കൈയ്യും കാലും വെട്ടുമെന്ന മുദ്രാവാക്യം കേട്ടില്ലെന്ന് കെ.കെ ശൈലജ. അറിയാത്ത കാര്യത്തില്‍ അഭിപ്രായം പറയാന്‍ സാധിക്കില്ല. അത്തരത്തില്‍ നേരിടുന്ന ശീലം പാര്‍ട്ടിക്കില്ല. പാര്‍ട്ടിയെ കുറിച്ച് ആവശ്യമില്ലാത്ത കാര്യം പറയുമ്പോള്‍ അണികള്‍ സജീവമാകുന്നത് സാധാരണമാണെന്നും ശൈലജ പറഞ്ഞു.
അന്‍വര്‍ വിഷയത്തില്‍ സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഇതല്ലാതെ പ്രത്യേക അഭിപ്രായമില്ല. തുടക്കം മുതല്‍ അനുഭാവപൂര്‍വമായ സമീപനമാണ് അന്‍വറിനോട് മുഖ്യമന്ത്രി കാണിച്ചത്. അന്‍വര്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്.
സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി മോഹന്‍ദാസ് വര്‍ഗീയവാദിയാണെന്ന് വരെ അന്‍വര്‍ പറഞ്ഞു. മോഹന്‍ദാസും സൈതാലിക്കുട്ടിയും തോളില്‍ കൈയിട്ട് പ്രവര്‍ത്തിച്ചിട്ടാണ് ഇടതുപക്ഷ പ്രസ്ഥാനം കെട്ടിപ്പടുത്തതെന്നും കെ.കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.