X

സിപിഎമ്മിന്റെ അക്രമമുഖം സ്ഥാനാര്‍ത്ഥിയായതോടെ വടകരയില്‍ യു.ഡി.എഫിന് ഐക്യനിര ഉയരുന്നു

വടകര : വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി എത്തുംമുന്നേ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി ജയരാജെനതിരെ യു.ഡി.എഫിന് പിന്തുണയേറുന്നു. പാര്‍ട്ടിയുടെ അക്രമമുഖം സ്ഥാനാര്‍ത്ഥിയായതോടെയാണ് സി.പി.എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ രാഷ്്ട്രീയ ഐക്യനിര ഉയര്‍ന്നത്. നിരയായ തോടെയാണ് പാര്‍ട്ടികള്‍ക്കും തീരെ സ്വീകാര്യനല്ല പി ജയരാജന്‍.

കൊലക്കത്തി രാഷ്ട്രീയത്തിനിരയായ ആര്‍.എം.പി.ഐ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി.

ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥി ഒരു കാരണവശാലും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടരുന്നതെന്ന അഭിപ്രായം എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നത് മുതല്‍ പല കോണുകളില്‍ നിന്നായി ഉയരുന്നുണ്ട്. വേണുവിന് പുറമെ ടി.പി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമയും പി ജയരാജനെ പരാജയപ്പെടുത്തുക ആര്‍.എം.പി.ഐയുടെ ലക്ഷ്യമാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി.

ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം ഉൾപ്പെടെ പല കൊലക്കേസുകളിലും പങ്കുള്ള ആളാണ് വടകരയിലെ സ്ഥാനാർത്ഥിയായ പി.ജയരാജൻ. ഒരു കൊലയാളി വടകരയിൽ ജയിച്ച് പോകുന്ന സാഹചര്യം ഉണ്ടാവരുത്. ജയരാജനെതിരെ വോട്ട് ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ജനാധിപത്യ വിശ്വാസികളായ എല്ലാ വോട്ടർമാരും അത് തന്നെയാണ് ചെയ്യേണ്ടത്. അതുകൊണ്ടാണ് യു.ഡി.എഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത് – കെ.കെ രമ പറഞ്ഞു.

സി.പി.എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനിരയായ മറ്റു പാര്‍ട്ടികള്‍ക്കും തീരെ സ്വീകാര്യനല്ല പി ജയരാജന്‍.

അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊലക്കേസില്‍ സി.പി.ഐ പ്രതി ചേര്‍ത്ത പി ജയരാജനെതിരെ മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ വികാരമാണ് നിലനില്‍ക്കുന്നത്. ഒരു നിലക്കും കൊലപാതക കേസില്‍ പ്രതി ചേര്‍ത്തയാള്‍ പാര്‍ലമന്റിലേക്ക് അയക്കപ്പെടരുതെന്ന മുസ്്‌ലിംലീഗിന്റെ നിശ്ചയദാര്‍ഢ്യം ആര്‍.എം.പി.ഐയും അംഗീകരിച്ചിരിക്കുന്നുവെന്നത് എല്‍.ഡി.എഫുകാര്‍ക്ക് ചങ്കിടിപ്പായി തീര്‍ന്നിട്ടുണ്ട്. എല്‍.ഡി.എഫിലെ മറ്റു കക്ഷികളായ സി.പി.ഐ, എല്‍.ജെ.ഡി, ജെ.ഡി.എസ് തുടങ്ങിയ കക്ഷികള്‍ക്കും വലിയ തോതില്‍ സ്വീകാര്യനല്ല പി ജയരാജന്‍. സ്ഥാനാര്‍ത്ഥിയുടെ ക്രമിനല്‍ പശ്ചാത്തലം തിരിച്ചടിയാവുമെന്ന് ഈ പാര്‍ട്ടികളിലെ ചില നേതാക്കള്‍ ആശങ്കപ്പെടുന്നുണ്ട്.

അതേസമയം എല്‍.ഡി.എഫില്‍ തന്നെ പി ജയരാജനെതിരെ രഹസ്യമായ രീതിയില്‍ പടയൊരുക്കം നടക്കുന്നുണ്ട്. പെണ്ണ് കേസില്‍ കുടുങ്ങിയ പി ശശിയെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയാണ് പി ജയരാജന്‍ സെക്രട്ടറി സ്ഥാനമേറ്റെടുത്തത്. കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിയുടെ ഏകാധിപതിയായി മാറിയ പി ജയരാജനോട് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. പുറത്താക്കിയ പി ശശിയെ ജില്ലാ കമ്മിറ്റിയിലേക്ക് തിരികെ കൊണ്ടുവന്നത് പി ജയരാജനെതിരെയുള്ള പടയൊരുക്കത്തിന്റെ ഭാഗമായിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ പി ജയരാജന്‍ മത്സരത്തിനിറങ്ങിയ സാഹചര്യത്തില്‍ എം. വി ജയരാജനെ സെക്രട്ടറി സ്ഥാനം നല്‍കുകയും ചെയ്തു. സാധാരണ ഗതിയില്‍ പാര്‍ട്ടി സെക്രട്ടറി മത്സരിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് താത്കാലിക ചുമതല മാത്രമാണ് നല്‍കാറുളളത്. എന്നാല്‍ എം.വി ജയരാജന് സ്ഥിരം ചുമതല നല്‍കുകയാണ് ചെയ്തത്. കിട്ടിയ ചാന്‍സ് മുതലാക്കി പി ജയരാജനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് വലിച്ചിടുകയാണ് ചെയ്തനെന്നാണ് ആക്ഷേപമുയരുന്നത്. പി ജയരാജന്‍ വടകരയില്‍ പരാജയപ്പെട്ടാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കാമെന്ന് ആഗ്രഹിക്കുന്ന നിരവധി നേതാക്കള്‍ സി.പി.എമ്മിനുള്ളില്‍ തന്നെയുണ്ടെന്നാണ് അറിയുന്നത്.

chandrika: