X

കിതാബ്: പ്രതിഷേധത്തിനുള്ള പിന്തുണ പിന്‍വലിക്കുന്നു: കല്‍പറ്റ നാരായണന്‍

കിതാബ് നാടകത്തിനും സംവിധായകന്‍ റഫീക് മംഗലശ്ശേരിക്കും പിന്തുണയറിയിച്ചുകൊണ്ടുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധക്കുറിപ്പിന് തന്റെ പിന്തുണ പിന്‍വലിക്കുന്നതായി കവി കല്‍പറ്റ നാരായണന്‍. നാടകത്തിന്റെ മൂലരചനയായ വാങ്കിന്റെ രചയിതാവ് ഉണ്ണി ആറിനോട് സംസാരിച്ച ശേഷം സംഭവത്തിന്റെ നിജസ്ഥിതി അറിഞ്ഞാണ് താന്‍ നിലപാട് വ്യക്തമാക്കുന്നതെന്ന് കല്‍പറ്റ നാരായണന്‍ അറിയിച്ചു. ചില സാംസ്‌കാരിക പ്രവര്‍ത്തകര്‍ തയ്യാറാക്കിയ പ്രതിഷേധക്കുറിപ്പില്‍ തന്റെ പേര് ചേര്‍ത്തത് തെറ്റിദ്ധാരണയുടെ പുറത്താണെന്നും കാര്യം വ്യക്തമായപ്പോള്‍ പിന്തുണ പിന്‍വലിക്കുകയാണെന്നും കല്‍പറ്റ നാരായണന്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി. പ്രതിഷേധക്കുറിപ്പില്‍ പേര് ചേര്‍ത്ത് പ്രചരിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന പോസ്റ്റിന് താഴെ കമന്റായാണ് കവി നിലപാട് വ്യക്തമാക്കിയത്.

‘ഇതില്‍! എന്റെ പേര്‍ വന്നത് ഒരു തെറ്റിദ്ധാരണ മൂലമാണ്. ആര്‍ ! .ഉണ്ണിയോടന്വേഷിച്ചപ്പോഴാണ് നിജസ്ഥിതി അറി ഞ്ഞത്. ഉണ്ണിയെ അവി ശ്വസിക്കാന്‍ ! കാരണമില്ല. എന്റെ പിന്തുണ പിന്‍വലിക്കുന്നു’ഇതാണ് കമന്റ്.

എഴുത്തുകാരി ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയ്ക്ക് താഴെയായിരുന്നു കല്‍പറ്റ നാരായണന്റെ കമന്റ്.

നവോത്ഥാന മൂല്യങ്ങള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും എതിരെയുള്ള കടന്നുകയറ്റമാണ് കിതാബിന് നേരെ ഉണ്ടായിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടകം അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കാത്തതില്‍ പ്രതിഷേധം അറിയിക്കുന്നു എന്നുമാണ് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്ന കുറിപ്പ്.

chandrika: