കിഷന്‍ഗഞ്ച്: രാജ്യത്തെ ദരിദ്ര മേഖലകളില്‍ വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെണ്‍കുട്ടികളെ പരിഗണന അര്‍ഹിക്കുന്നുണ്ടെന്ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണം ലക്ഷ്യം വെച്ച് ബീഹാറിലെ കിഷന്‍ഗഞ്ച് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൊര്‍ദോവ വെല്‍ഫയര്‍ സൊസൈറ്റിയുടെ കൊര്‍ദോവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അക്കാദമിക് എക്‌സലെന്‍സിന്റെ ശിലാ സ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍.
സാമൂഹിക നവോത്ഥാനത്തിലും രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും നേതൃ പരമമായ പങ്ക് നിര്‍വഹിക്കാന്‍ കഴിയുന്ന, ഉയര്‍ന്ന നേതൃഗുണവും ചിന്താശേഷിയും മതഭൗതിക ജ്ഞാന മേഖലകളില്‍ മികച്ച പാണ്ഡിത്യവുമുള്ള, ഒരു പുതു തലമുറയെ സൃഷ്ടിക്കലാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് ഡയരക്ടര്‍ ഡോ. സുബൈര്‍ ഹുദവി പറഞ്ഞു. ബിഹാറിലെ കിഷന്‍ഗഞ്ച് ഉള്‍കൊള്ളുന്ന സീമാഞ്ചല്‍ മേഖല ആസ്ഥാനമാക്കി 2019ല്‍ ആരംഭിച്ച കൊര്‍ദോവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അക്കാദമിക് എക്‌സലന്‍സ് നിലവില്‍ വാടക കാമ്പസിലാണ് പ്രവര്‍ത്തിക്കുന്നത്.
പത്തിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് എഴുത്ത് വാചിക പരീക്ഷയിലൂടെയാണ് പ്രവേശനം നല്‍കുന്നത്.
സെക്കന്ററി, ഹയര്‍ സെക്കന്ററി ക്ലാസുകള്‍ അടങ്ങുന്ന ഏഴു വര്‍ഷത്തെ മികച്ച പഠനത്തിനു ശേഷം വിദ്യാര്‍ഥികളുടെ അഭിരുചിയും സമൂഹത്തിന്റെ ആവശ്യങ്ങളും പരിഗണിച്ച് ലഭ്യമായ ഏറ്റവും മികച്ച തുടര്‍പഠനത്തിനുള്ള സൗകര്യം ചെയ്ത്, സോഷ്യല്‍ എഞ്ചിനീയിംഗിന് അവരെ ഉപയോഗപ്പെടുത്തനാണ് പദ്ധതി. മേഖലയിലെ ബഹുഭുരിപക്ഷം കുട്ടികളും സ്‌കൂളില്‍ പോകാത്തവരോ പ്രായത്തിനൊത്ത അറിവ് ലഭിച്ചിട്ടില്ലാത്തവരോ ആയതിനാല്‍ പ്രവേശനം നല്‍കി ആദ്യ അഞ്ചു മാസം നിരന്തരമായ പരിശീലനങ്ങളും പഠന പ്രക്രിയകളും നടത്തിയാണ് ഇവരെ കോഴ്‌സിന് പ്രാപ്തരാക്കുന്നത്. അറബി, ഉര്‍ദു, ഇംഗ്ലീഷ് ഹിന്ദി ഭാഷകള്‍ക്കു പുറമെ നേതൃപരിശീലനവും പഠനയാത്രകളും സന്നദ്ധസേവന പ്രവര്‍ത്തനങ്ങളും കോഴ്‌സിന്റെ ഭാഗമാണെന്നും സുബൈര്‍ ഹുദൈവി പറഞ്ഞു.
കൊച്ചാ ദാമനിലെ ബഡീ ജാന്‍ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍
കൊര്‍ദോവ വെല്‍ഫയര്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹാജി ഇസ്മായില്‍, അബ്‌സാര്‍ സിദ്ദിഖി, സി ടി അബ്ദുല്‍ ഖാദര്‍ ഹാജി, സഈദ് ഹുദവി ആനക്കര, മാധ്യമ പ്രവര്‍ത്തകന്‍ ഹസനുല്‍ ബന്ന, എവി അബ്ദുല്‍ ഖാദര്‍ ഹുദവി, പി ടി ഷറഫുദീന്‍ ഹുദവി, മുഹമ്മദ് മാള്‍ട്ട, ഫസലുറഹ്മാന്‍ ജര്‍മ്മനി, പഞ്ചായത്ത് മുഖ്യന്‍ ഫുര്‍ഖാന്‍ ആലം, അബ്‌സാര്‍ ആലം സിദ്ദീഖി തുടങ്ങിയവരും കിഷന്‍ഗഞ്ചിലെ രാഷ്ട്രീയ സാമൂഹിക പ്രമുഖരും പങ്കെടുത്തു.