ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റിലേക്ക് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ ഇന്ന് മാര്‍ച്ച് നടത്തും. കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക, ഇവ നടപ്പാക്കാനായി പാര്‍ലമെന്റ് പ്രത്യേകം സമ്മേളിച്ച് നിയമം നിര്‍മിക്കുക എന്നിവയാണ് മുഖ്യ ആവശ്യങ്ങള്‍. മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹിയുടെ നാല് അതിരുകളില്‍ നിന്ന് പുറപ്പെട്ട ജാഥകള്‍ രാംലീലാ മൈതാനിയിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. രണ്ട് ദിവസമാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ചിനു ശേഷം കര്‍ഷകസമ്മേളനം ചേരും.
പാര്‍ലമെന്റിലേക്ക് ഇന്ന് കര്‍ഷകരുടെ മാര്‍ച്ച്
Tags: kisan march