ലഹരിപ്പാര്‍ട്ടി സംഘടിപ്പിച്ചതിന് പിന്നാലെ ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി കിര്‍മാണി മനോജിനെയും കൂടെയുണ്ടായിരുന്ന 15 പേരും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വയനാട് പടിഞ്ഞാറത്തറ റിസോര്‍ട്ടില്‍ വെച്ച് നടന്ന പാര്‍ട്ടിയില്‍ എം.ഡി.എം.എയും കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. പിടിയിലായത് ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെടുന്നവരാണ്. മുഹ്സിന് എന്ന ക്വട്ടേഷന്‍ സംഘംഗത്തിലെ അംഗത്തിന്റെ വിവാഹ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് ഇവരെല്ലാവരും റിസോര്‍ട്ടില്‍ ഒത്തുകൂടിയത്. ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരെ ചോദ്യംചെയ്യുകയാണ്.