X

കിരണ്‍ റിജ്ജുവിനെതിരെ 450 കോടിയുടെ അഴിമതിയാരോപണം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ 450 കോടിയുടെ അഴിമതിയാരോപണം. സ്വന്തം നാടായ അരുണാചല്‍പ്രദേശിലെ ഹൈഡ്രോ ഇലക്ട്രിക്ക് പവര്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അഴിമതിയാരോപണം ഉയര്‍ന്നിരിക്കുന്നത്. റിജ്ജുവിനെ കൂടാതെ അദ്ദേഹത്തിന്റെ ബന്ധുവും കോണ്‍ട്രാക്ടറുമായ ഗോബോയി റിജ്ജു,

നോര്‍ത്ത് ഈസ്റ്റ് പവര്‍ ഇലക്ട്രിക്ക് പവറിലെ (നീപ്‌കോ) മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് അഴിമതിയാസൂത്രണം ചെയ്തതെന്ന് നീപ്‌കോ ചീഫ് വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം റിജ്ജുവിന്റെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് എത്തി.

മന്ത്രിക്കെതിരെ ഓഡിയോ ടേപ് തെളിവായുണ്ടെന്നും അദ്ദേഹം രാജിവെക്കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. എന്നാല്‍ അഴിമതിയാരോപണം മന്ത്രി തള്ളി.

chandrika: