വലന്‍സിയ: 2017-18 സീസണില്‍ മിന്നും ഫോമിലുള്ള ബാര്‍സലോണക്ക് ഇന്ന് നിര്‍ണായക മത്സരം. സ്പാനിഷ് കിങ്‌സ് കപ്പ് (കോപ ദെല്‍ റേ) സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ ബാര്‍സ ഇന്ന് വലന്‍സിയയെ നേരിടും.
സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ പാദത്തില്‍ ഒരു ഗോളിന് ജയിച്ചിരുന്ന ബാര്‍സക്ക് കടുത്ത വെല്ലുവിളിയാവും സ്വന്തം തട്ടകമായ ദെ മെസ്റ്റല്ല സ്‌റ്റേഡിയത്തില്‍ ബാര്‍സ ഉയര്‍ത്തുക. ഇന്ത്യന്‍ സമയം അര്‍ധരാത്രി 2.00 മണിക്കാണ് കിക്കോഫ്.
കഴിഞ്ഞ സീസണില്‍ സ്പാനിഷ് ലീഗും ചാമ്പ്യന്‍സ് ലീഗും നേടാന്‍ കഴിയാതിരുന്ന ബാര്‍സലോണ സ്വന്തമാക്കിയ ഏക കിരീടം കിങ്‌സ് കപ്പായിരുന്നു. ഇത്തവണയും കിരീടം നിലനിര്‍ത്തുകയാണ് കാറ്റലന്‍സിന്റെ ലക്ഷ്യം. ലയണല്‍ മെസ്സിയും ഇനിയസ്റ്റയും ലൂയിസ് സുവാരസുമടക്കമുള്ള കരുത്തരായ നിരയെ തന്നെയാവും ബാര്‍സ ഇറക്കുക.
സെമി ആദ്യപാദത്തിനു പുറമെ ലാലിഗയില്‍ അവസാനം കളിച്ച മൂന്നു മത്സരങ്ങളും തോറ്റ വലന്‍സിയക്ക് ബാര്‍സയെ കീഴടക്കുക എന്നത് നിര്‍ണായകയമാണ്. ചാമ്പ്യന്‍സ് ലീഗില്‍ അടുത്തയാഴ്ച ചെല്‍സിയെ നേരിടാനിരിക്കുന്ന ബാര്‍സലോണക്കും ജയം അനിവാര്യമാണ്.