നോര്‍ത്ത് കൊറിയന്‍ ഏകാധിപത്യ ഭരണം കാഴ്ചവെയ്ക്കുന്ന നേതാവായ കിം ജോങ് ഉന്നിന് ഇപ്പോള്‍ അനാരോഗ്യകരമായ ജീവിത രീതിയാണ് പിന്തുടരുന്നതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ ആഴ്ച കിംമിന്റെ 39-ാം ജന്മദിനം ആഘോഷിക്കാനിരിക്കെ അദ്ദേഹം കൂടുതല്‍ നേരവും മദ്യപിക്കുന്നതിനുവേണ്ടിയാണ് ചിലവാക്കുന്നത്. കുറച്ചധികം കാലമായി പൊതുഇടങ്ങളില്‍ നിന്നും മാറിനില്‍ക്കുകയാണ് കിം.
മധ്യവയസിലേക്ക് കടന്നതിന്റെ ആരോഗ്യ മാനസിക പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ വളരെ അധികം തളര്‍ത്തിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹം നിര്‍ത്താതെ മദ്യപിക്കുകയും കരയുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഡോക്ടര്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഡോക്ടറും ഭാര്യയും നിരന്തരം വ്യായാമം ചെയ്യാനും മറ്റും കും ജോങ് ഉന്നിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം അതൊന്നും ചെവികൊള്ളുന്നില്ല.