ശനിയാഴ്ച നടക്കുന്ന ചാൾസ് രാജാവിന്റെയും പത്നി കാമിലയുടെയും കിരീടധാരണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ലണ്ടൻ. പ്രാദേശിക സമയം രാവിലെ 111 മണിക്ക് സെൻട്രൽ ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലാണ് ചടങ്ങുകൾ ആരംഭിക്കുക.രാജാവിന്റെ അംഗരക്ഷകരായ ഹൗസ്‌ഹോൾഡ് കാവൽറി അംഗങ്ങളുടെ അകമ്പടിയോടെയാണ് ചാൾസ് രാജാവും പത്നിയും ചടങ്ങിന് എത്തുക. ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഏറ്റവും ഉയർന്ന പദവിയിലുള്ള വൈദികനായ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി നയിക്കുന്ന ശുശ്രൂഷക്ക് ശേഷമായിരിക്കും കിരീടധാരണം.
വിദേശ നേതാക്കളും രാജകുടുംബവും മുതൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും സിവിൽ സൊസൈറ്റി പ്രതിനിധികളും വരെ ഏകദേശം 2,300 പേർ ചടങ്ങിൽ പങ്കെടുക്കും.1,000 വർഷത്തിലേറെയായി നിലവിലുള്ള ചടങ്ങുകളാണ് അതേപടി തുടരുന്നത്.കാന്റർബറി ആർച്ച് ബിഷപ്പ് കിരീടധാരണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും ബൈബിളിൽ കൈവെച്ച് ചാൾസ് മറുപടി നൽകും, 1300-ലാണ് കിരീടധാരണ കസേര നിർമ്മിച്ചത്. അതിനു താഴെ എഡ്വേർഡ് ഒന്നാമൻ രാജാവ് പിടിച്ചെടുത്ത സ്കോട്ട്ലൻഡിലെ രാജവാഴ്ചയുടെ പുരാതന ചിഹ്നവുമുണ്ട്.സമാനമായതും എന്നാൽ ലളിതവുമായ ചടങ്ങിൽ കാമിലയെ വെവ്വേറെ കിരീടമണിയിക്കും.
കിരീടധാരണത്തിന് ശേഷം രാജാവും രാജ്ഞിയും ഗോൾഡ് സ്റ്റേറ്റ് കോച്ചിൽ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് ആചാരപരമായ ഒരു വലിയ ഘോഷയാത്രയോടെ മടങ്ങും.1762-ൽ ആദ്യമായി ഉപയോഗിച്ച കോച്ചിന് നാല് ടൺ ഭാരമുണ്ട്,രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും ഇവർക്കൊപ്പം ചേരും. 7,000 ബ്രിട്ടീഷ്, കോമൺവെൽത്ത് സൈനികരാണ് പരേഡുകളിൽ പങ്കെടുക്കുന്നത്.
.