അശ്‌റഫ് തൂണേരി
ദോഹ: ലോകകാല്‍പ്പന്തുകളിയുടെ ആരവങ്ങളിലേക്ക് നടന്നടുക്കാന്‍ ദിനങ്ങള്‍ മാത്രം ബാക്കിയിരിക്കെ സ്‌നേഹപൂര്‍വ്വമുള്ള നിര്‍ദ്ദേശവുമായി ഖത്തര്‍ ആരോഗ്യമന്ത്രാലയം.
1: കൊറോണ വൈറസിനെതിരെയുള്ള മുഴുവന്‍ വാക്‌സിനുകളും പൂര്‍ത്തീകരിക്കുക. പകര്‍ച്ചപ്പനിക്കെതിരെയുള്ള വാക്‌സിനുമെടുക്കുക.
2:രോഗമുള്ളയാളാണെങ്കില്‍ ദയവു ചെയ്ത് ലോകകപ്പ് സോക്കര്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാതിരിക്കുക.
3: റോഡിലൂടെയുള്ള വാഹന യാത്രാ വേളയില്‍ സീറ്റ് ബെല്‍റ്റ് കൃത്യമായി ധരിക്കുക. റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കുക.
4: നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുക.
5: വ്യായാമമോ കായിക വിനോദ പ്രവര്‍ത്തനങ്ങളോ നടത്തുമ്പോള്‍ ഉചിതമായ സംരക്ഷണ ഉപാധികള്‍ കരുതിയിരിക്കുക. അനുയോജ്യ വസ്ത്രങ്ങള്‍ ധരിക്കുക.
ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഇക്കാര്യമറിയിച്ചതെന്ന് പ്രാദേശിക അറബ് ദിനപത്രമായ അശ്ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പ് നവംബര്‍ 20 ന് ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് ആരംഭിക്കുക. അല്‍ബൈത്ത് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഡിസംബര്‍ 18 ന് ആവേശകരമായ ഫൈനല്‍ അരങ്ങേറും. ലുസൈല്‍ സ്‌റ്റേഡിയത്തിലായിരിക്കും ഫൈനല്‍. 29 ദിവസത്തിനുള്ളില്‍ 64 മത്സരങ്ങള്‍ക്ക് ഫിഫ ലോകകപ്പ് സാക്ഷ്യം വഹിക്കും.