വാഷിങ്ടണ്‍: ആണവായുധങ്ങള്‍ കൈവശമുള്ള കിറുക്കനാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യുടേര്‍ട്ടുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണണത്തിലാണ് ട്രംപിന്റെ പ്രതികരണം. യുഎസ് മാധ്യമങ്ങളാണ് ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തു വിട്ടത്. ഏപ്രില്‍ 29 നായിരുന്നു ഫിലിപ്പീന്‍സ് പ്രസിഡന്റുമായുള്ള യുഎസ് പ്രസിഡന്റിന്റെ ഫോണ്‍ സംഭാഷണം.
ആണവായുധങ്ങള്‍ കൈവശമുള്ള ഇത്തരമൊരൂ കിറുക്കനെ അഴിച്ചു വിടാന്‍ നമ്മള്‍ അനുവദിക്കില്ല. ആ കിറുക്കന്റെ കൈവശമുള്ളതിലും 20 ഇരട്ടി ആയുധങ്ങള്‍ നമ്മുടെ പക്കലുണ്ട്. പക്ഷേ നമ്മളത് ഉപയോഗിക്കുന്നില്ല. രണ്ട് അന്തര്‍വാഹിനികള്‍ മേഖലയിലേക്ക് അയച്ചിട്ടുണ്ട്-ട്രംപ് പറഞ്ഞു.