സോള്‍: തങ്ങളുടെ ഏറ്റവും വലിയ ശത്രു അമേരിക്കയാണെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് കിമ്മിന്റെ പ്രഖ്യാപനം.
2018 ജൂണില്‍ കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രപും തമ്മില്‍ നടന്ന ചരിത്രപ്രധാനമായ ഉച്ചകോടിക്ക് ശേഷവും ഇരു രാജ്യങ്ങളും തമ്മില്‍ വെല്ലുവിളികള്‍ തുടര്‍ന്നിരുന്നു.
അധികാരത്തില്‍ ആര് വന്നാലും ഉത്തരകൊറിയയ്‌ക്കെതിരായ നയത്തിന്റെ യഥാര്‍ത്ഥ സ്വഭാവം ഒരിക്കലും മാറില്ലെന്ന് ബൈഡന്റെ പേര് പരാമര്‍ശിക്കാതെ കിം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
അതേസമയം, താന്‍ നടപ്പാക്കിയ സാമ്പത്തികവികസനപദ്ധതി എല്ലാ മേഖലകളിലും പരാജയപ്പെട്ടതായി സമ്മതിച്ച് കിം ജോങ് ഉന്‍ രംഗത്തെത്തിയിരുന്നു.