X
    Categories: Newsworld

കിം ജോങ് ഉന്‍ കളംവിടുന്നുവോ?; സഹോദരിക്ക് കൂടുതല്‍ അധികാരം കൈമാറി

സിയോള്‍: യുഎസുമായുള്ള ബന്ധത്തിന്റെ ഉത്തരവാദിത്തമടക്കം ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സഹോദരി കിം യോജോങിന് കൂടുതല്‍ അധികാരം കൈമാറി. മുമ്പും ആരോഗ്യകാരണങ്ങളാല്‍ കിം ജോങ് ഉന്‍ ഭരണകാര്യങ്ങളില്‍ നിന്ന് വിട്ട് നിന്നിരുന്നപ്പോള്‍ സഹോദരി കിം യോജോങായിരുന്നു ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്. കിം ജോങ് ഉന്‍ ഭരണാധികാരം പൂര്‍ണമായും സഹോദരിക്ക് കൈമാറുന്നതിന്റെ സൂചനയായാണ് വിദഗ്ധര്‍ സഹോദരിക്ക് കൂടുതല്‍ അധികാരം കൈമാറിയതിനെ നോക്കി കാണുന്നത്.

നിലവില്‍ സമ്പൂര്‍ണ്ണ അധികാരം കിം ജോങ് ഉന്നിന് തന്നെയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഭരണകാര്യങ്ങളില്‍ പൂര്‍ണമായും ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ലെന്നത് മുമ്പ് തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് കിം ജോങ് ഉന്നിനെ പൊതുവേദികളില്‍ കാണാതിരുന്നത് അദ്ദേഹം മരിച്ചു എന്ന അഭ്യൂഹത്തില്‍ വരെ എത്തിച്ചിരുന്നു. എന്നാല്‍ അഭ്യൂഹങ്ങളെല്ലാം തെറ്റാണെന്ന് തെളിയിച്ച് അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Test User: