ഹരിദ്വാറില്‍ നടന്ന ഹിന്ദുത്വ വാഹിനിയുടെ സമ്മേളനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ കൊലവിളി പ്രസംഗം. പരിപാടിക്കിടെ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യണമെന്നും ആയുധം കൊണ്ട് നേരിടണമെന്നും ആഹ്വനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഡിസംബര്‍ 17 മുതല്‍ 20വരെയാണ് പരിപാടി നടന്നത്. ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി സാധ്വി അന്നപൂര്‍ണയാണ് മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യണമെന്ന് ആഹ്വാനം ചെയ്തത്. ”മുസ്ലീം വിഭാഗത്തിന്റെ ജനസംഖ്യ ഇല്ലാതാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മ്യാന്‍മറില്‍ ചെയ്തതു പോലെ പട്ടാളവും ജനവും തെരുവിലിറങ്ങി അവരെ കൊല്ലുക. ആയുധമില്ലാതെ ഒന്നും സാധ്യമല്ല. അവരെ കൊല്ലാനും ജയിലില്‍ പോകാനും തയ്യാറാവുക. 20 ദശലക്ഷം ആളുകളെ കൊല്ലാന്‍ കഴിയുന്ന 100 സൈനികര്‍ ഞങ്ങള്‍ക്ക് ആവശ്യമാണ്.”- അവര്‍ പ്രസംഗിച്ചു.
”ഇന്ത്യയെ ഹിന്ദു രാജ്യമാക്കും. ഇതിനായി അവസാന ശ്വാസം വരെ പോരാടും. ന്യൂനപക്ഷങ്ങളെ കൊല്ലണം. അവരുടെ ആരാധനാകേന്ദ്രങ്ങള്‍ തകര്‍ക്കണം.” തുടങ്ങിയ പരാമര്‍ശങ്ങളും സമ്മേളനത്തില്‍ ഉയര്‍ന്നു. ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ, മഹിളാ മോര്‍ച്ച നേതാവ് ഉദിത് ത്യാഗി, ഹിന്ദു രക്ഷാസേന പ്രസിഡന്റ് സ്വാമി പ്രബോധാനന്ദ ഗിരി തുടങ്ങിയവരും ചടങ്ങില്‍ പ്രസംഗിച്ചിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചില്ലെന്ന് പറഞ്ഞ് ആദ്യം മടിച്ചു നിന്ന പോലീസ് പരാതി ലഭിച്ചതോടെ കേസെടുത്തു. പ്രതിഷേധം രൂക്ഷമായതോടെ നാല് ദിവസത്തിന് ശേഷമാണ് കേസെടുത്തത്. ആക്റ്റിവിസ്റ്റ് സാകേത് ഗോഖലെയാണ് പരാതി നല്‍കിയത്.
മുസ്ലിംകള്‍ക്കെതിരെ കൊലവിളി നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ് വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്.