ചാലക്കുടി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ സി.പി ഉദയഭാനുവിനെതിരെ വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട രാജീവിന്റെ സുഹൃത്തുക്കളാണ് ഉദയഭാനുവിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. ഉദയഭാനുവില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഡിജിപിക്കും ഹൈക്കോടതിയിലും രാജീവ് പരാതി നല്‍കിയിരുന്നു.
പാലക്കാട് ജില്ലയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് കൊല്ലപ്പെട്ട രാജീവും സി.പി ഉദയഭാനും തമ്മിലുള്ള ബന്ധം. ഭൂമി ഇടപാടിന് ഉദയഭാനു അഡ്വാന്‍സ് തുകയായി 50 ലക്ഷം രൂപ രാജീവിന് നല്‍കി കരാര്‍ വെച്ചു. എന്നാല്‍ ഈ വസ്തു ഇടപാട് നടന്നില്ല. ഉദയഭാനു പണം തിരിച്ച് ചോദിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് രാജീവ് ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ പണം വാങ്ങിയ ശേഷം രാജീവ് തന്നെ വഞ്ചിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി സി.പി ഉദയഭാനുവും പൊലീസിനെ സമീപിച്ചു.
കഴിഞ്ഞ ദിവസമാണ് രാജീവിനെ ഒരു വാടക കെട്ടിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ക്വട്ടേഷന്‍ കൊലപാതകം: സി.പി ഉദയഭാനുവിനെതിരെ വെളിപ്പെടുത്തല്‍
Tags: CP UdhayabanuRajeev