X

‘കൊന്നതാണ്’; ഗാന്ധി വധത്തിന് ഇന്ന് 76 ആണ്ട്

സാധാരണയായി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ഥനായോഗം വല്ലഭായി പട്ടേലുമായുള്ള അഭിമുഖസംഭാഷണത്തില്‍ അന്ന് വൈകി. 5 മണി കഴിഞ്ഞ് 10 മിനിറ്റ് ആയപ്പോഴാണ് മനുവും ആഭയും സമയത്തെക്കുറിച്ച് ഓര്‍മ്മിച്ചത്. ഉടന്‍തന്നെ സംഭാഷണം നിര്‍ത്തി ഗാന്ധിജി പ്രാര്‍ഥനയ്ക്കായി പുറപ്പെട്ടു. ബിര്‍ളാ ഹൗസിലെ പ്രാര്‍ഥനാമൗതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേക്ക് പോകുമ്പോള്‍ ഗാന്ധിജി തീരുമാനിച്ചു.

ഈ സമയം ജനങ്ങള്‍ക്കിടിയില്‍ നിന്നിരുന്ന ഹിന്ദു മഹാസഭാംഗവും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ നാഥുറാം ഗോഡ്‌സേ പോക്കറ്റില്‍ കരുതിയിരുന്ന പിസ്റ്റള്‍ ഇരുകൈകള്‍ക്കുമുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചു പറഞ്ഞു. ‘നമസ്‌തേ ഗാന്ധി’. ഗാന്ധിജിയുടെ പാദം ചുംബിക്കുമ്പോള്‍ അയാള്‍ തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്‌സേയെ വിലക്കി. എന്നാല്‍ ഇടത് കൈകൊണ്ട് മവുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയ്യിലിരുന്ന പിസ്റ്റള്‍ കൊണ്ട് ഗോഡ്‌സെ മൂന്ന് തവണ വെടിയുതിര്‍ത്തു. ഗാന്ധിജിയുടെ നെഞ്ചില്‍ തന്നെ മൂന്ന് വെടിയുണ്ടകളും തുളച്ചുകയറി…

webdesk14: