X
    Categories: indiaNews

26 കാരനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി

കര്‍ണാടകയില്‍ 26 കാരനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. ബിദാര്‍ ജില്ലയിലെ ത്രിപുരാന്ത് ഗ്രാമത്തിലാണ് സംഭവം. ആനന്ദ് ഫൂലെയാണ് മരിച്ചത്. അഞ്ചോളം പേര്‍ ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. രക്തത്തില്‍ കുളിച്ചുകിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫൂലെയുടെ കൂട്ടുകാരനും പരിക്കേറ്റു.

Chandrika Web: