X

ഭാര്യാപിതാവിനെ കൊലപ്പെടുത്തി; മരുമകൻ സ്റ്റേഷനിലെത്തി കീഴടങ്ങി

മലപ്പുറം എടക്കരയില്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്തി മരുമകന്‍ പൊലീസില്‍ കീഴടങ്ങി. കുടുംബവഴക്കാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. വഴിക്കടവ് പഞ്ചായത്തിലെ മരുത ആനടിയില്‍ പ്രഭാകരനാണ് കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ വള്ളിക്കാട് സ്വദേശി മനോജ് വഴിക്കടവ് പൊലീസ് സ്റ്റേഷനില്‍ കൊലയ്ക്ക് ശേഷം കീഴടങ്ങുകയായിരുന്നു.

പ്രതിയുടെ ഭാര്യയും മക്കളും പിതാവിന്റെ കൂടെയാണ് താമസം. കഴിഞ്ഞ ദിവസം ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് ഉച്ചയോടെ പ്രഭാകരന്റെ വീട്ടില്‍ വച്ചാണ് പ്രതി കൃത്യം നടത്തിയത്.

webdesk14: