X

ജില്ലയില്‍ വിവിധ മണ്ഡലങ്ങളിലെ കിഫ്ബി വികസന പദ്ധതികള്‍

കഴക്കൂട്ടം

മണ്ഡലത്തി ല്‍ 455.49 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയത്. മെഡിക്കല്‍ കോളജ് മാസ്റ്റര്‍പ്ലാന്‍ ആണ് ഇതില്‍ പ്രധാനം. 717.29 കോടി രൂപയുടെ പദ്ധതികളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനായി കിഫ്ബി മുഖേനെ നടപ്പിലാക്കാന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ ആദ്യഘട്ടമായി അനുവദിച്ച 58.37 കോടിയുടെ പദ്ധതി അടിസ്ഥാന ഗതാഗത സൗകര്യങ്ങളും പാര്‍ക്കിങ്ങും വികസിപ്പിക്കുന്നതിനും ഉദ്ദേശിച്ചിട്ടുള്ളതാണ്. ക്യാമ്പസ് റോഡ് നവീകരണവും അറുന്നൂറോളം കാറുകള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള രണ്ട് മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിങ്ങുകളും പുതിയ മേല്‍പ്പാല റോഡ് നിര്‍മാണവും ഇതില്‍ ഉള്‍പ്പെടുന്നു. ആദ്യഘട്ട നിര്‍മാണം അവസാന ഘട്ടത്തിലാണ്. 135 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ശ്രീകാര്യം ഫ്‌ളൈവര്‍ പദ്ധതി കിഫ്ബി അംഗീകരിക്കുകയും സ്ഥലം ഏറ്റെടുപ്പിനുള്ള ആദ്യ ഗഡുവായി 35 കോടി രൂപ കൈമാറുകയും ചെയ്തു. നാലുവരി ഫ്‌ലൈ ഓവറാണ് പദ്ധതിയുടെ ഭാഗമായി ശ്രീകാര്യത്തെ ഉയരുക. ഇരുവശത്തും 7.5 മീറ്റര്‍ വീതം ആകെ 15 മീറ്ററാണ് ഫ്‌ലൈ ഓവറിന്റെ വീതി. ഇരുവശങ്ങളിലുമായി 5.5 മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡുകള്‍ ഉണ്ടാകും. 535 മീറ്ററാണ് ഫ്‌ലൈഓവറിന്റെ മൊത്തം നീളം. നിര്‍ദ്ദിഷ്ട ലൈറ്റ് മെട്രോയുടെ സാങ്കേതിക ആവശ്യകതകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഫ്‌ലൈ ഓവര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. 135.37 കോടി രൂപയാണ് പദ്ധതിയുടെ ചിലവ് കണക്കാക്കുന്നത്. കഴക്കൂട്ടത്തെ നഗരകേന്ദ്രവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലെ ദീര്‍ഘകാല ആവശ്യമായ ഉള്ളൂര്‍ ഫ്‌ളൈ ഓവറിന്റെ ഒന്നാം ഘട്ടത്തിന് കിഫ്ബി അനുമതി നല്‍കി. 54.28 കോടി രൂപയുടെ ഒന്നാംഘട്ട പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. പേട്ടആനയറവെണ്‍പാലവട്ടം റോഡ് പേട്ടആനയറവെണ്‍പാലവട്ടം റോഡ് വീതി കൂട്ടി നവീകരിക്കാനുള്ള 63.48 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നല്‍കി. റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് ഇതില്‍ നിന്നും 43.48 കോടി രൂപ വിനിയോഗിക്കും. പേട്ട ആനയറ വെണ്‍പാലവട്ടം ജംഗ്ഷന്‍ വരെയുള്ള 3 കിലോമീറ്റര്‍ ദൂരം 14 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കും. മലിനമായ ആക്കു ളം കായലിനെ രക്ഷിക്കാ ന്‍ 64.13 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതി കിഫ്ബി അം ഗീകരിച്ചു. കാര്യവട്ടം ഗവ. കോളേജ് ക്യാമ്പസിനെ കാലാനുസൃതമായി നവീകരിക്കാന്‍ പുതിയ കെട്ടിട സമുച്ചയവും ആധുനിക ക്ലാസ് മുറികളും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും നിര്‍മ്മിക്കുന്നതിന് 16 കോടി രൂപയാണ് നല്‍കിയത്.

 

chandrika: