X
    Categories: main stories

കിഫ്ബി സി.എ.ജി റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തിയത് വിവാദം മുന്‍കൂട്ടികണ്ട്- വി.ഡി സതീശന്‍

തിരുവനന്തപുരം : കിഫ്ബി വഴി മസാലബോണ്ട് വിറ്റഴിച്ചതുമുള്‍പ്പെടെ നടത്തിയ കടമെടുപ്പ് ഭരണഘടനാ ലംഘനമാണെന്ന സി.എ.ജി. റിപ്പോര്‍ട്ട് സംബന്ധിച്ച് സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് വി.ഡി സതീശന്‍ എം.എല്‍.എ. ഭരണഘടനയുടെ 293ാം വകുപ്പിനെ കിഫ്ബി മറികടന്നുവെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് വി.ഡി സതീശന്‍ പറഞ്ഞു.

കിഫ്ബിയെഅല്ല, ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെയാണ് സി.എ.ജി വിമര്‍ശിക്കുന്നത്. ധനമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. എക്‌സിറ്റ് മീറ്റിംഗ് മിനിറ്റ്‌സ് സി.എ.ജി നല്‍കിയിട്ടും കിട്ടിയില്ലെന്ന് മന്ത്രി പറഞ്ഞു. കിഫ്ബിയില്‍ വിശദീകരണം നല്‍കാന്‍ അവസരം നല്‍കിയില്ലെന്ന വാദം തെറ്റാണ്. മന്ത്രി ഐസക്കിന്റേത് രാഷ്ട്രീയ കൗശലമാണെന്നും ധനമന്ത്രി സി.എ.ജി റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് നിയമസഭയില്‍വെക്കുമ്പോഴുണ്ടാകുന്ന വിവാദം മുന്‍കൂട്ടികണ്ടുകൊണ്ടാണ്.

രാഷ്ട്രീയ നിറംകലര്‍ത്തി സിഎജിയെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രമേയത്തെ അനുകൂലിച്ച് എം. ഉമ്മര്‍ എം.എല്‍.എ, വി.ടി ബല്‍റാം എന്നിവരും സംസാരിച്ചു.

 

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: