തിരുവനന്തപുരം: സമാനതകളില്ലാത്ത വികസന പ്രവൃത്തികളിലൂടെ തലസ്ഥാന ജില്ലയുടെ വികസനത്തെ മുന്നില്‍ നിന്ന് നയിച്ച് കേരള ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി). തലസ്ഥാന ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന സമാനതകളില്ലാത്ത വികസന പദ്ധതികളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കിഫ്ബി വഴി നടപ്പിലാക്കുന്നത്.
ജില്ലയുടെ സമഗ്ര വികസനത്തിന് നിയോജക മണ്ഡലങ്ങളിലെ വിവിധ വകുപ്പുകളിലായി 200 ലധികം പദ്ധതികളാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജി ല്ലയില്‍ നടക്കുന്നത്. ജില്ലയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ തുടങ്ങി വന്‍കിട പദ്ധതികള്‍ വരെ ഗുണമേന്മ ഉറപ്പാക്കിയും സമയബന്ധിത വും സുതാര്യവുമായി കിഫ്ബി വഴി നടപ്പിലാക്കി വരുന്നുണ്ട്. ആദ്യഘട്ടത്തില്‍ നാലായിരം കോടി രൂപ ചെലവില്‍ എഴുപതിലേറെ പദ്ധതികള്‍ ഉദ്ഘാടനത്തിനായി അന്തിമഘട്ട മിനുക്കുപണികളിലാണ്.