X

മങ്കടയില്‍ വികസനത്തിന്റെ വസന്തകാലം

മങ്കട: മണ്ഡലത്തിലെ മൂര്‍ക്കനാട് കുടിവെളള പദ്ധതിയുടെ ജലസ്രോതസ്സായുളള തൂതപ്പുഴയിലെ നിലാപ്പറമ്പില്‍ സ്ഥാപിച്ചിട്ടുള്ള കിണറിനടുത്ത് കീഴുമുറി കടവുമോദിക്കയം ഭാഗത്ത് റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് സര്‍ക്കാരിലേക്ക് ശിപാര്‍ശ നല്‍കുകയും പ്രസ്തുത പദ്ധതിക്ക് 70 കോടി രൂപ 2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സൂചന ഉത്തരവ് പ്രകാരം പ്രസ്തുത പദ്ധതി കിഫ്ബി മുഖേനനടപ്പാക്കുന്നതിന് 70 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പദ്ധതി നടത്തിപ്പ് ചുമതല കേരളാ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന് നല്‍കുകയും ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

അങ്ങാടിപ്പുറം പഞ്ചായത്തിലെ വൈലോങ്ങര ഓരാടംപാലം ബൈപ്പാസ് പത്ത്‌കോടി അനുവദിച്ചു. കിഫ്ബി വഴി മങ്കട മണ്ഡലത്തില്‍ സ്‌കൂളുകള്‍ക്ക് 22 കോടി രൂപയാണ് ലഭിച്ചത്. മക്കരപ്പറമ്പ് ഗവ ഹയര്‍സെക്കണ്ടറി മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്താന്‍ 5 കോടി അനുവദിച്ച് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി. മികവിന്റെ കേന്ദ്രമാക്കുന്നതിന് കിഫ്ബി വഴി കടുങ്ങപുരം ഗവ. ഹയര്‍സെക്കണ്ടറിക്ക് ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിന് 3.44 കോടി രൂപയാണ് ലഭിച്ചത്. മങ്കട ഗവ ഹയര്‍ സെക്കണ്ടറിയെ മികവിന്റെ കേന്ദ്രമാക്കണമെന്നത് നിരന്തരമായ ആവശ്യമായിരുന്നു ഇത് സാക്ഷാത്കരിക്കുന്നതിന് എം.എല്‍.എക്ക് സാധിച്ചു.

മങ്കട പള്ളിപ്പുറം ഹയര്‍ സെക്കണ്ടറിയില്‍ നബാര്‍ഡ് ഫണ്ടടക്കം 6 കോടി രൂപയുടെ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും മികവിന്റെ കേന്ദ്രമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. എം.എല്‍.എ ഫണ്ടില്‍ പാങ്ങ് ഗവ. ഹയര്‍ സെക്കണ്ടറിക്ക് ഒരു കോടി രൂപയുടെ മനോഹരമായ കെട്ടിടവും മികവിന്റെ കേന്ദ്രമാക്കുന്നതിന് 3 കോടിയും അനുവദിച്ചതോടെ പാങ്ങ് ഗവ. ഹയര്‍ സെക്കണ്ടറി മാറ്റത്തിന്റെ പാതയിലേക്ക് കുതിക്കുകയാണ്. മണ്ഡലത്തിലെ സര്‍ക്കാര്‍ യു.പി സ്‌കൂളുകള്‍ക്കെല്ലാം ഒരു കോടി വീതം അനുവദിച്ച് എസ്റ്റിമേറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഉടനെ പ്രവൃത്തി തുടങ്ങുമെന്നാണ് പ്രതീക്ഷ. കിഫ്ബി വഴി സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ 26 സ്‌കൂളുകളില്‍ 8 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ലാപ്‌ടോപ്പ്, പ്രൊജക്ടര്‍,ടി.വി, പ്രിന്റര്‍, ഡിഎസ്എല്‍ആര്‍ കാമറ, എച്ച്.ഡി വെബ്കാം, യു.എസ്.ബി സ്പീക്കര്‍ എന്നിവയും ലഭ്യമാക്കി.

Test User: