X
    Categories: businessKIIFB

തവനൂര്‍ മണ്ഡലം വികസന പദ്ധതികള്‍

തവനൂര്‍ മണ്ഡലത്തില്‍ വികസന വസന്തം: 308 കോടിയുടെ കിഫ്ബി പദ്ധതികള്‍- എടപ്പാള്‍ മേല്‍പാലം: (13.5 കോടി), ഒളമ്പക്കടവ് പാലം: (32 കോടി), കോലൊളമ്പിനെയും മാറഞ്ചേരിയേയും ബന്ധിപ്പിക്കുന്ന കോള്‍പാടത്തിന് മുകളിലൂടെയാണ് ഈ പാലം പണിയുന്നത്. 602 മീറ്റര്‍ നീളം. 11 മീറ്റര്‍ വീതി. പണി പുരോഗമിക്കുന്നു. പൊന്നാനി തവനൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നു. ട്രീറ്റ്‌മെന്റ് പ്ലാന്റും പമ്പിംഗ് മെയ്‌നും: (75 കോടി) തവനൂര്‍, കാലടി, എടപ്പാള്‍, വട്ടംകുളം പഞ്ചായത്തുകള്‍ക്കായുള്ള ഡാനിഡ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റും പമ്പിംഗ് മെയ്‌നും നിര്‍മ്മാണം നരിപ്പറമ്പില്‍ പുരോഗമിക്കുന്നു. പടിഞ്ഞാറേക്കര-ഉണ്യാല്‍ തീരദേശറോഡ്: (52.78 കോടി) കിലോമീറ്റര്‍ നീളമാണ്, തവനൂര്‍ ഗവ: കോളേജ് – (11 കോടി) ഡിസംബറില്‍ പണി പൂര്‍ത്തിയാക്കാനാകും. ,എടപ്പാള്‍ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയം – (6.74 കോടി), ടപ്പാള്‍ ഗവ: ഹയര്‍ സെക്കന്റെറി സ്‌കൂള്‍ ഗ്രൗണ്ടാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. നാച്ചുറല്‍ ര്‍െഫും, ഓട്ടോമാറ്റഡ് സ്പിംങ്ക്‌ളര്‍ സിസ്റ്റവും, അമിനിറ്റി സെന്റെറും, ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ടും എല്ലാം ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. നവംബര്‍ 1 ന് കേരളപ്പിറവി ദിനത്തില്‍ നാടിന് സമര്‍പ്പിക്കും. 80 % പണി പൂര്‍ത്തിയായി. വിവിധ ഗവ: സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം: (19 കോടി)പുറത്തൂര്‍ നായര്‍തോട് പാലം: (48 കോടി) പുറത്തൂര്‍ പഞ്ചായത്തിലെ തിരൂര്‍ പുഴയുടെ ഇരുകരയിലുമുള്ള പ്രദേശങ്ങളെ കൂട്ടിയോജിപ്പിക്കുന്നതാണ് ഈ പാലം. ഭരണാനുമതി ലഭിച്ചു. അഴിമുഖത്തിനടുത്ത് ആയതിനാല്‍ ഇന്‍ലാന്റ് നാവിഗേഷന്‍ അതോറിറ്റിയുടെ അനുമതികൂടി ലഭിക്കേണ്ടതുണ്ട്.
തവനൂര്‍ – തിരുനാവായ പാലം: (50 കോടി) 50 കോടിയുടെ ഭരണാനുമതി ലഭിച്ചു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, തീരദേശ വികസന അതോറിറ്റി, ന്യൂനപക്ഷ ക്ഷേമ വരൂപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ വകുപ്പ്, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്, ലൈഫ് മിഷന്‍, സാമൂഹ്യക്ഷേമ വകുപ്പ്, ടൂറിസം വകുപ്പ്, റജിസ്‌ട്രേഷന്‍ വകുപ്പ്, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ്‌റ, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി വകുപ്പ്, സാംസ്‌കാരിക വകുപ്പ്, ആഭ്യന്തര വകുപ്പ്, ജല വിഭവ – ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, കൃഷി വകുപ്പ്, ക്ഷീര വകുപ്പ്, സിവില്‍ സപ്ലൈസ് വകുപ്പ്, നബാര്‍ഡ്, നാഷണല്‍ ഹൈവെ അതോറിറ്റി, സെന്‍ട്രല്‍ റോഡ് ഫണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ങഘഅ യുടെ ആസ്തി വികസന ഫണ്ട്, എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് തുടങ്ങി വിവിധ ഏജന്‍സികളില്‍ നിന്ന് ലഭിച്ച കോടികളുടെ വികസന പദ്ധതികളും തവനൂര്‍ മണ്ഡലത്തില്‍ നടപ്പാക്കാനായിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: