X
    Categories: businessKIIFB

പാലക്കാട് ജില്ലയില്‍ നടപ്പാക്കുന്നത് 3000 കോടിയുടെ വികസനം

പാലക്കാട്: സംസ്ഥാന അടിസ്ഥാന വികസനത്തിന് ഫണ്ട് കണ്ടെത്തുന്ന കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍ വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) വഴി പാലക്കാട് ജില്ലയില്‍ നടപ്പാക്കുന്നത് 3000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് അടിസ്ഥാന വികസനത്തിന് കിഫ്ബിയിലൂടെ കൂടുതല്‍ തുക വകയിരുത്തിയത്. റോഡ്, കുടിവെള്ളം, മേല്‍പ്പാലം, പാലം തുടങ്ങിയവക്കാണ് കിഫ്ബി വഴി തുക അനുവദിച്ചത്.
ബജറ്റ് വിഹിതവും വകുപ്പുകള്‍ വഴിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുറമെയാണ് കിഫ്ബി മുഖേനയുള്ള പദ്ധതികള്‍. പ്രവ്യത്തിയുടെ സ്വഭാവം, ആവശ്യകത, ജനങ്ങള്‍ക്ക് ഉപകരിക്കുന്ന വിധം എന്നിവയൊക്കെ വിശദമായി പരിശോധിച്ച ശേഷം തുക വകയിരുത്തുന്നതാണ് രീതി. റോഡ് വികസനത്തിന് 480.9 കോടിയാണ് കിഫ്ബിയില്‍ അനുവദിച്ചത്. കുടിവെള്ള പദ്ധതി കള്‍ക്ക് 381.66 കോടിയും മേല്‍പ്പാലങ്ങള്‍ക്ക് 134.30 കോടിയും അനുവദിച്ചു. മൂന്ന് ബൈപ്പാസിന് 168.73 കോടിയും പാലങ്ങള്‍ക്ക് 70 കോടിയും നല്‍കി. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് 70.53 കോടിയും അനുവദിച്ചു. വി.ടി ഭട്ടതിരിപ്പാടിന്റെ പേരില്‍ പാലക്കാട് നിര്‍മിക്കുന്ന സാംസ്‌കാരിക സമുച്ചയത്തിന് 56.48 കോടിയാണ് അനുവദിച്ചത്. സംസ്ഥാനത്ത് കൂടുതല്‍ കാ യികതാരങ്ങളെ സംഭാവന ചെയ്ത പാലക്കാടിന് കായിക സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് 71.27 കോടി രൂപയും കിഫ്ബി അനുവദിച്ചു. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ജില്ലയുടെ മുഖച്ഛായതന്നെ മാറും. ദീര്‍ഘകാലമായി ജനങ്ങള്‍ ആവശ്യപ്പെടുന്നവയും പുതിയ കാലത്തിനുസൃതമായി രൂപകല്‍പ്പന ചെയ്ത് വികസന പ്രവര്‍ത്തനങ്ങളുമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതില്‍ പല പദ്ധതികളും പുരോഗമിക്കുന്നു. കോയമ്പത്തൂര്‍ കൊച്ചി വ്യവസായ ഇടനാഴിക്കായി ഭൂമി ഏറ്റെടുക്കലും കഞ്ചിക്കോട് വ്യവസായ മേഖലയുടെ അടിസ്ഥാന വികസനവും കിഫ്ബിയിലൂടെ യാഥാര്‍ഥ്യമാകും. അതിന് 1200 കോടി വേറെ അനുവദിച്ചുവെന്നതും പ്രത്യേകതയാണ്.
മുതലമട മാങ്കോ പാര്‍ക്ക്(20 കോടി), കിഫ്ബി ക്രാഫ്റ്റ് വില്ലേ ജ്(34.8 കോടി), വന്യജീവി സംരക്ഷണം (98.61), പി.പി.ഇ മിഷന്‍ (13.05 കോടി), തൂതപ്പുഴ ബന്ധര്‍ നിര്‍മാണം(175കോടി), പെരുമാട്ടി കുടിവെള്ളപദ്ധതി (98.5 കോടി), വിവിധ റോഡുനിര്‍മാണം, കുടിവെള്ള പദ്ധതികള്‍, കിന്‍ഫ്ര, തദ്ദേശ സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിട നിര്‍മാണങ്ങള്‍ തുടങ്ങി 60ല്‍പരം പദ്ധതികള്‍ക്കായി 5000കോടി രൂപയുടെ പദ്ധതികള്‍ ജില്ലയില്‍ അനുമതി ലഭിക്കുകയും നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: