നിലമ്പൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോ ഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ സ്‌കൂളുകള്‍. മികവിന്റെ കേന്ദ്രം പദ്ധതി – ഗവ. മാനവേദന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, നിലമ്പൂര്‍ – 8.4 കോടി രൂപ (കിഫ്ബി 5 കോടി), ഹൈസ്‌കൂള്‍ വിഭാഗത്തിന് രണ്ടു നിലകളിലായി 30 പുതിയ ക്ലാസ് റൂമുകള്‍, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിന് സ്വന്തമായി കെട്ടിടം, ഡൈനിങ് ഹാള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്.1000-ലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലെ ഭൗതിക സാഹചര്യ വികസനം – 3 കോടി രൂപ വീതം.ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പൂക്കോട്ടുംപാടം – ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എടക്കര – നിര്‍മാണം ആരംഭിച്ചു. ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മുത്തേടം – നിര്‍മാണം ആരംഭിച്ചു ഗവ. യു.പി സ്‌കൂള്‍, പറമ്പ – ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഒരു കോടി രൂപ ചെലവഴിക്കുന്ന സ്‌കൂളുകള്‍ – ഗവ. ഹൈസ്‌കൂള്‍ മരുത,ഗവ. ഹൈസ്‌കൂള്‍ മുണ്ടേരി,ഗവ. യു.പി. സ്‌കൂള്‍ കുറുമ്പലങ്ങോട്,ഗവ. യു.പി. സ്‌കൂള്‍ പള്ളിക്കുത്ത,ഗവ. എല്‍.പി. സ്‌കൂള്‍ ചന്തക്കുന്ന്, ഗവ. മോഡല്‍ യു.പി. സ്‌കൂള്‍ നിലമ്പൂര്‍ ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യന്‍ സ്‌കൂള്‍ നിലമ്പൂര്‍ ഗവ. യു.പി സ്‌കൂള്‍ പുള്ളിയില്‍. ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് നിലമ്പൂര്‍, പൂക്കോട്ടുംപാടം സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിര്‍മിക്കുന്നതിന്- 10 കോടി രൂപ. ഗവ. മാനവേദന്‍ സ്‌കൂളില്‍ നിലമ്പൂര്‍ മിനി സ്റ്റേഡിയം കോപ്ലക്‌സ് – 18.26 കോടി രൂപയുടെ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. മലയോര ഹൈവേ റീച്ച് 1 – പൂക്കോട്ടുംപാടം മുതല്‍ മുണ്ടേരി വിത്തുകൃഷിത്തോട്ടം ഗേറ്റ് വരെ – 115 കോടി രൂപ – റീച്ച് 2 – പൂക്കോട്ടുംപാടം മുതല്‍ മൂലേപ്പാടം പാലം വരെ – 45 കോടി രൂപ – നിലമ്പൂര്‍ ജില്ലാ ആസ്പത്രി – ഒ.പി. ബ്ലോക്ക്, കാഷ്യാലിറ്റി, ഡയഗനോസ്റ്റിക് ബ്ലോക്ക് എന്നിവയുടെ നവീകരണം – 30 കോടി രൂപ – നിലമ്പൂര്‍ കളത്തിന്‍കടവ് റഗുലേറ്റര്‍ കം ഫൂട്ട്ബ്രിഡ്ജ് – 60 കോടി രൂപ – മൂത്തേടം പഞ്ചായത്തില്‍ 2.25 കോടി രൂപ ചെലവഴിച്ച് വന്യമൃഗശല്യം തടയുന്നതിന് വനാതിര്‍ത്തികളില്‍ ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിങ് സ്ഥാപിക്കുന്നു – പ്രവൃത്തി ടെന്‍ഡര്‍ ഘട്ടത്തിലാണ്.