X

പെരിന്തല്‍മണ്ണയില്‍ മൂന്ന് പദ്ധതികളുടെ നിര്‍മാണം തുടങ്ങി

പെരിന്തല്‍മണ്ണ: കിഫ്ബിയിലൂടെ പെരിന്തല്‍മണ്ണ മണ്ഡലത്തിലേക്ക് അനുവദിച്ച പദ്ധതികളില്‍ മൂന്നെണ്ണം നിര്‍മാണം ആരംഭിച്ചു. 2016ല്‍ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ നിര്‍ദേശിച്ച പെരിന്തല്‍മണ്ണ ഗവ.മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് അഞ്ച് കോടിയും കുന്നക്കാവ്, പുലാമന്തോള്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളുള്‍ക്ക് മൂന്ന് കോടി വീതവും 2017 ല്‍ അനുവദിച്ചിരുന്നു. ഇവയുടെ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. 2018ല്‍ മണ്ഡലത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ അലീഗഡ് കുടിവെള്ള പദ്ധതിക്ക് 92 കോടി അനുവദിച്ചു.

അലീഗഡ് കാമ്പസ്, പെരിന്തല്‍മണ്ണ നഗരസഭ, ആലിപ്പറമ്പ്, ഏലംകുളം പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള സമഗ്ര പദ്ധയായിരുന്നു ഇത്. 2017-18ല്‍ പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളജിന് കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ എട്ട് കോടിയും മണ്ഡലത്തിലെ നേരത്തെ ഫണ്ട് അനുവദിക്കാത്ത അഞ്ച് ഗവ. സ്‌കൂളുകള്‍ക്ക് മൂന്ന് കോടിയും ജി.യു.പി.എസ് വളപുരത്തിന് ഒരു കോടിയും 2018ല്‍ അനുവദിച്ച് ഭരണാനുമതിയായിട്ടുണ്ട്. മണ്ഡലത്തിലെ സ്‌കൂളുകളുടെ വികസന രേഖ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയ കിറ്റ്ക്കോ പെരിന്തല്‍മണ്ണയിലെത്തി മൂന്ന് ദിവസം ക്യാമ്പ് ചെയ്തിരുന്നു. കിഫ്ബിയിലൂടെ പെരിന്തല്‍മണ്ണ മണ്ഡലത്തിലേക്ക് അനുവദിച്ച പദ്ധതികളില്‍ മൂന്നെണ്ണം പാതിവഴിയിലെത്തി നില്‍ക്കുകയാണ്. ബജറ്റ് നിര്‍ദേശമായി സമര്‍പ്പിച്ചപദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയത് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു. ഇവയുടെ പ്രവര്‍ത്തികള്‍ യഥാസമയം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് എം.എല്‍.എ

Test User: