X

കൊണ്ടോട്ടി മണ്ഡലത്തില്‍ 275.41 കോടി രൂപയുടെ വികസന പദ്ധതികള്‍ കിഫ്ബി വഴി നടപ്പാക്കി

കൊണ്ടോട്ടി: മണ്ഡലത്തില്‍ 275.41 കോടി രൂപയുടെ വികസ പദ്ധതികളാണ് കിഫ്ബി പദ്ധതി വഴി ഇതുവരെ നടപ്പായത്. ടി.വി.ഇബ്രാഹിം എം.എല്‍.എ യുടെ ശ്രമഫലമായിയാണ് കൊണ്ടോട്ടി മണ്ഡലത്തില്‍ മാത്രം കൊണ്ടു വരാനായത്.ഇതില്‍ 16.41 കോടി രൂപ ചെലവില്‍ കടുങ്ങല്ലൂര്‍ വിളയില്‍ ചാലിയപ്പുറം റോഡ് ദിവസങ്ങള്‍ക്ക് മുമ്പാണ് ഉദ്ഘാടനം ചെയ്തത്. മണ്ഡലത്തിന്റെ സ്വപ്‌ന പദ്ധതിയായ ചീക്കോട് കുടിവെള്ള പദ്ധതിയില്‍ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയിലെ കുടിവെള്ള വിതരണത്തിന് 108 കോടി രൂപയും അനുവദിച്ചതാണ്. കൂടാതെ കൊണ്ടോട്ടി ,എടവണ്ണപ്പാറ ,അരീക്കോട് റോഡ് 123 കോടി രൂപ യില്‍ വികസനം അന്തിമഘട്ട ത്തിലാണ്.

സര്‍വേ നടപടികള്‍ പൂര്‍ത്തിയായി .മികവിന്റെ കേന്ദ്രമായി. കൂടാതെ മണ്ഡല ത്തിലെ വിവിധ വിദ്യാലയങ്ങ ളുടെ വികസനങ്ങള്‍ക്കും ഫണ്ട് അനുവദി ച്ചതാണ്. കൊണ്ടോട്ടി ജി.വി.എച്ച്. എസ്.എസ് 5 കോടി, കൊട്ടപ്പുറം ജി.എച്ച്. എസ് .എസ് 3 കോടി, വാഴക്കാട് ജി.എച്ച്. എസ്.എസ് 3 കോടി, ചാലിയപ്പുറം ജി.എച്ച് .എസ് 3 കോടി,ഓമാനൂര്‍ ജി.വി.എച്ച്. എസ് എസ് 3 കോടി,കൊണ്ടോട്ടി ജി.എം.യു .പി സ്‌കൂള്‍ 3 കോടി, ചിറയില്‍ ജി.യു. പി.എസ് 3 കോടി,മുതുവല്ലൂര്‍ ജി.എച്ച്. എസ്.എസ് 1കോടി, ചുള്ളിക്കോട് ജി.എച്ച്.എസ്. എസ് 1കോടി,തടത്തി ല്‍പറമ്പ് ജി.എച്ച്.എസ്.എസ് 1കോടി, ചീക്കോട് ജി.യു.പി.എസ് 1കോടി,വാഴക്കാട് ജി .എം. യു. പി എസ് 1കോടി എന്നിങ്ങനെയാണിത്. കൂടാതെ കൊണ്ടോട്ടി താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണത്തിന് 33 കോടിയും മുണ്ടുമുഴി വെട്ടുകാട് പുളിക്കല്‍ റോഡിന് 75 കോടി രൂപയും കിഫ്ബി യുടെ അന്തിമ പരിഗണനയിലുണ്ട്.

 

Test User: