വണ്ടൂര്‍: കിഫ്ബിയില്‍ വണ്ടൂര്‍ മണ്ഡലത്തില്‍ 156കോടിയുടെ പ്രവൃത്തികളാണ് നടന്നു വരുന്നത്. ഇതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായി 39 കോടിയും റോഡ് വികസനത്തിനായി 96 കോടിയും കുടിവെള്ള പദ്ധതിക്ക്20 കോടിയുമാണ് അനുവദിച്ചത്. കാളികാവ്,കരുവാരകുണ്ട് പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന മലയോര ഹൈവേയുടെ പ്രവൃത്തിക്കായി അമ്പതു കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിന്റെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച കരാറുകാരനുമായി എഗ്രിമെന്റ് വെച്ചിട്ടുണ്ടെന്ന് എ.പി അനില്‍കുമാര്‍ എം.എല്‍.എ പറഞ്ഞു. വാണിയമ്പലം,താളിയംകുണ്ട്,
പൂളമണ്ണ,റോഡില്‍ 21കോടിയുടേയും മുണ്ടേങ്ങര,പുള്ളിപ്പാടം,ഓടായിക്കല്‍ റോഡില്‍ പതിനാറു കോടിയുടേയും വികസനങ്ങളാണ് വരാന്‍ പോകുന്നത്.പള്ളിശ്ശേരി,അമ്പലക്കടവ്,മാളിയേക്കല്‍ റോഡിനു പത്ത് കോടി അനുവദിച്ചിട്ടുണ്ടെങ്കിലും അന്തിമ അനുമതിയായിട്ടില്ല. തിരുവാലി പഞ്ചായത്ത് മുഴുവനായും വണ്ടൂര്‍ പഞ്ചായത്ത് ഭാഗികമായും കുടിവെള്ളമെത്തി ക്കുന്നതിനു ഇരുപത് കോടി രൂപ. പൊതു വിദ്യഭ്യാസ സംരക്ഷണത്തിനായി നാല്‍പതു കോടിയാണ് മണ്ഡലത്തില്‍ കിഫ്ബിയിലൂടെ ലഭിച്ചത്. ഇതില്‍ മൂന്നു കോടി രൂപയുടെ കെട്ടിടം വണ്ടൂര്‍ ഗേള്‍സ് സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്തു.
തുവ്വൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അഞ്ച് കോടിയുടെ പണികള്‍ പൂര്‍ത്തീകരിച്ചു. ഇതിന്റെ ഉദ്ഘാടനം അടുത്ത മാസം നടക്കും. കരുവാരകുണ്ട്,അഞ്ചച്ചവിടി,തിരുവാലി,നീലാഞ്ചേരി,വണ്ടൂര്‍ വി.എം.സി.,പുല്ലങ്കോട്,വാണിയമ്പലം,മമ്പാട് എന്നീ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ മൂന്നു കോടി രൂപ വീതവും തുവ്വൂര്‍ ജി.എല്‍.പി.എസ്,കരുവാരകുണ്ട് ജി.എല്‍. പി.എസ്,പോരൂര്‍ ജി.എച്ച്.എസ്.എസ്,കാപ്പില്‍ കാരാട് ഹൈസ്‌കൂള്‍,കാളികാവ് ബസാര്‍,കാട്ടുമുണ്ട,പഴയകടക്കല്‍ യു.പി സ്‌കൂളുകള്‍ എന്നിവക്ക് ഒരു കോടി രൂപ വീതവുമാണ് അനുവദിച്ചിട്ടുള്ളത്.