40 ദിവസത്തെ തെരച്ചിലിനൊടുവില്‍ ആമസോണ്‍ മഴക്കാട്ടില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗസ്താവോ പെട്രോ അറിയിച്ചു. കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം രക്ഷാദൗത്യത്തില്‍ പങ്കെടുത്ത സൈന്യത്തെയും സന്നദ്ധസംഘടനകളെയും അഭിനന്ദിച്ചു. ഒന്നിച്ചു നിന്നാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ട് പോകാമെന്ന വലിയ പാഠമാണ് രക്ഷാദൗത്യം നല്‍കുന്നതെന്നും സമാധാനത്തിന്റെ കൂടി സന്ദേശമായി കൊളംബിയ ഇതിനെ കാണണമെന്നും പ്രസിഡന്റ് ഓര്‍മ്മപ്പെടുത്തി.