മണിപ്പൂരില്‍ മെയ്‌തെയ് വിഭാഗത്തിലെ രണ്ട് വിദ്യാര്‍ത്ഥികളെ തട്ടികൊണ്ടു പോയി കൊലപെടുത്തിയ സംഭവത്തില്‍ സിബിഐ ആറു പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരും ഉള്‍പെടുന്നു. അതേസമയം കലാപത്തിന് പിന്നില്‍ വിദേശ ഇടപെടലെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
മെയ്‌തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ആളികത്തുന്നതിനിടെയാണ് സിബിഐ 6 പേരെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘം കസ്റ്റഡിയിലെടുത്തവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുമുണ്ട്. 2സ്ത്രീകളും 2 പുരുഷന്‍മാരും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി.
ചുരാചന്ദ്പൂരില്‍ നിന്നാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ അസമിലെ ഗുവാഹത്തിലേക്ക് കൊണ്ട് പോയി. അറസ്റ്റിന് പിന്നാലെയും വലിയ പ്രതിഷേധം അരങ്ങേറി. കലാപം തുടങ്ങി മാസങ്ങള്‍ക്ക് ശേഷം ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചതോടെയാണ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ബിരേന്‍ സിംഗ്വ് വ്യക്തമാക്കി.