X

ഇന്ന് കിക്കോഫ്: മഞ്ഞപ്പടയും മോഹന്‍ ബഗാനും

ഫറ്റോര്‍ഡ (ഗോവ): ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ.എസ്.എല്‍) എട്ടാം പതിപ്പിന് ഇന്ന് ഗോവയില്‍ കിക്കോഫ്. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് ഇത്തവണയും മത്സരങ്ങളെല്ലാം. കാണികള്‍ക്ക് പ്രവേശനമില്ല. ഇന്ന് വൈകിട്ട് 7.30ന് ഗോവയിലെ ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പായ എടികെ മോഹന്‍ ബഗാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ നേരിടും. ഏഴാം സീസണിലും ഇരുടീമുകള്‍ തമ്മിലായിരുന്നു കളിതുടക്കം. പുതിയ കോച്ച് ഇവാന്‍ വുകോമാനോവിച്ചിന്റെ കീഴിലുള്ള ബ്ലാസ്‌റ്റേഴ്‌സ്, മികച്ച തുടക്കം പ്രതീക്ഷിച്ചാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. പോയ സീസണില്‍ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം കഴിഞ്ഞ എട്ട് മത്സരങ്ങള്‍ക്കിടെ ആദ്യജയവും ഇന്ന് പ്രതീക്ഷിക്കു

ബ്ലാസ്റ്റേഴ്‌സ് സജജമെന്ന് വുകോമനോവിച്ച്

കൊച്ചി: നീണ്ട പ്രീസീസണ്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ടീമിന് ഗുണം ചെയ്തുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. കഴിഞ്ഞ മൂന്നര മാസമായി, സാധ്യമായ എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ ഏറെ കഠിനാധ്വാനം ചെയ്യുകയായിരുന്നു. അതിനാല്‍ ഫിറ്റ്‌നസിന്റെയും സ്റ്റാമിനയുടെയും കാര്യത്തില്‍ ഞങ്ങള്‍ ഇതുവരെ സന്തുഷ്ടരാണ്. ടീം ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. ഓരോ മത്സരങ്ങള്‍ കഴിയുന്തോറും ഞങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും വുകോമനോവിച്ച് പറഞ്ഞു. ന്നു. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും, ഹോട്ട്‌സ്റ്റാര്‍, ജിയോ ടിവി എന്നീ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലും തത്സമയം കാണാം.

കോച്ചിങ് തലത്തില്‍ ഉള്‍പ്പെടെ ഏറെ മാറ്റങ്ങള്‍ ഇത്തവണ ബ്ലാസ്റ്റേഴ്‌സ് വരുത്തി. അഡ്രിയാന്‍ ലൂണ, മാര്‍കോ ലെസ്‌കോവിച്ച്, അല്‍വാരോ വാസ്‌ക്വസ്, ജോര്‍ജ് പെരേര ഡയസ്, എനെസ് സിപോവിച്ച്, ചെഞ്ചോ ഗെയ്റ്റ്‌ഷെന്‍ എന്നീ വിദേശ താരങ്ങള്‍ ടീമിന് വലിയ മുതല്‍ കൂട്ടാവുമെന്നാണ് പ്രതീക്ഷ. സഹല്‍ അബ്ദുസമദ് പോലെയുള്ള ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്തിയ ടീം ഇവരില്‍ നിന്ന് ഇത്തവണയും കൂടുതല്‍ പ്രതീക്ഷിക്കുന്നു. സഹല്‍ ടീമിലെ പ്രധാന താരമാണെന്നും, താരത്തിന്റെ പുരോഗതിയില്‍ സംതൃപ്തിയുണ്ടെന്നും പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. സഹലിനും അഡ്രിയാന്‍ ലൂണയ്ക്കും ഒന്നിലധികം പൊസിഷനുകളില്‍ കളിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വ്യത്യസ്ത ഫോര്‍മേഷനുകളിലായിരിക്കും ടീം ഈ സീസണില്‍ കളിക്കുകയെന്ന സൂചനയും കോച്ച് നല്‍കി.

കഴിഞ്ഞ സീസണിന് സമാനമായി പ്രീസീസണ്‍ സൗഹൃദ മത്സരങ്ങളൊന്നും കളിക്കാതെയാണ് ഇത്തവണയും എടികെ മോഹന്‍ ബഗാന്‍ ലീഗിനെത്തുന്നത്. എങ്കിലും എ.എഫ്‌സി കപ്പിലെ കളിപരിചയം അവര്‍ക്ക് തുണയാവും. ഇന്റര്‍ സോണ്‍ സെമിഫൈനലില്‍ ഉസ്ബകിസ്താന്‍ ടീമിനോട് പരാജയപ്പെടുകയായിരുന്നു. ഹ്യൂഗോ ബൗമസും ജോണി കൗക്കോയുമാണ് ടീമിന്റെ മധ്യനിര കരുത്ത്. മുന്‍നിരയില്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കാന്‍ റോയ് കൃഷ്ണയും ഡേവിഡ് വില്യംസും ടീമിനൊപ്പമുണ്ട്. ഈ സഖ്യമായിരുന്നു അവസാന സീസണില്‍ ബഗാന്റെ കരുത്ത്. ഫിജിക്കാരനായ റോയ് അസാമാന്യ വേഗതയില്‍ ഗോള്‍ നേടുന്ന താരമാണ്. ബ്ലാസ്റ്റേഴ്‌സിനെതിരെ അദ്ദേഹത്തിന് മെച്ചപ്പെട്ട റെക്കോര്‍ഡുണ്ട്. ഡേവിഡ് വില്ല്യംസിനൊപ്പം നല്ല കൂട്ടുകെട്ട്. ഈ സഖ്യത്തിന്റെ പ്രഹര ശേഷി തന്നെയാണ് ഇന്ന് മഞ്ഞപ്പടക്ക് കാര്യമായ വെല്ലുവിളി. തുടക്കത്തില്‍ തന്നെ ഗോള്‍ നേടി മല്‍സരത്തില്‍ ആധിപത്യം നേടുകയാണ് ഇവരുടെ തന്ത്രം. അന്റോണിയോ ഹബാസിന്റെ കീഴില്‍ മികച്ച പ്രകനമാണ് ഇത്തവണയും ടീം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണില്‍ രണ്ടുമത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ എടികെ മോഹന്‍ബഗാനായിരുന്നു വിജയം. ലീഗില്‍ അവസാന എട്ട് മത്സരങ്ങളില്‍ വിജയം നേടാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ (36) വഴങ്ങിയ സീസണും കഴിഞ്ഞ തവണത്തേതായിരുന്നു.

 

 

 

 

Test User: