കിയ മോട്ടോഴ്‌സിന്റെ ആദ്യ രണ്ട് മോഡലുകള്‍ക്കും ഇന്ത്യന്‍ നിരത്തുകള്‍ നല്‍കിയ സ്വീകാര്യത മൂന്നാം മോഡലായ സോണറ്റിനും നല്‍കി വാഹനപ്രേമികള്‍. ഇന്ത്യയിലെ കോംപാക്ട് എസ്‌യുവികളില്‍ ഏറ്റവുമൊടുവിലെത്തിയ വാഹനമാണ് കിയയുടെ സോണറ്റ്.
അവതരണത്തിന് മുന്നോടിയായി ഓഗസ്റ്റ് 20നാണ് കിയ സോണറ്റിന്റെ ഔദ്യോഗിക ബുക്കിങ്ങ് ആരംഭിച്ചത്. ഇത് 60 ദിവസം പിന്നിട്ടതോടെയാണ് ബുക്കിങ്ങില്‍ 50,000 കടന്നതായി കിയ അറിയിച്ചത്. ബുക്കുചെയ്ത വാഹനങ്ങളില്‍ 60 ശതമാനവും 1.0 ലിറ്റര്‍ ടര്‍ബോ പെട്രോളും, 1.2 ലിറ്റര്‍ പെട്രോള്‍ മോഡലുമാണ്. 40 ശതമാനം ആളുകള്‍ ഡീസല്‍ മോഡലാണ് ബുക്കുചെയ്തിരിക്കുന്നത്.
സെപ്റ്റംബര്‍ 18നാണ് കിയ ഇന്ത്യയുടെ മൂന്നാമത്തെ മോഡലായ സോണറ്റ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. എതിരാളികളെ അപേക്ഷിച്ച് കൂടുതല്‍ ഫീച്ചറുകളും കുറഞ്ഞ വിലയുമാണ് ഈ വാഹനത്തെ ആകര്‍ഷമാക്കുന്നത്. 6.71 ലക്ഷം മുതല്‍ 12.89 ലക്ഷം രൂപ വരെയാണ് സോണറ്റിന്റെ എക്‌സ്‌ഷോറും വില.
.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലും ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഇന്റലിജെന്റ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലുമാണ് കിയ സോണറ്റ് നിരത്തുകളിലെത്തുന്നത്.