X
    Categories: MoreViews

‘കിച്ച്ഡി’; ഇനി ദേശീയ രുചിയാവും

ഒരു പക്ഷേ ‘കിച്ച്ഡി’ എന്ന രുചി മലയാളികള്‍ക്ക് പരിചിതമായിരിക്കില്ല. കാരണം കേരളത്തിന് പുറത്താണ് കിച്ച്ഡി കൂടുതലും രുചിച്ചറിഞ്ഞിട്ടുള്ളവര്‍ ഉള്ളത്. ഇന്ത്യയുടെ കാലപ്പഴക്കം ചെന്ന ഒരു ഭക്ഷണ രീതിയാണ് കിച്ച്ഡി. വളരെ ലളിതമായി ഉണ്ടാക്കാന്‍ കഴിയുന്ന ഈ വിഭവം രാജ്യത്തിന് പുറത്തെത്തിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. അങ്ങനെ അതിര്‍ത്തികള്‍ക്കപ്പുറത്ത് പ്രിയപ്പെട്ട രുചിയാവാന്‍, അതിലുപരി ഇന്ത്യന്‍ രൂചിയുടെ അഭിമാനമാവാന്‍ തയ്യാറെടുക്കുകയാണ് കിച്ച്ഡി.

നവംബര്‍ നാലിന് ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന വേള്‍ഡ് ഫുഡ് ഡേ മെഗാ ഈവന്റില്‍ കിച്ച്ഡിയെ ഇന്ത്യയുടെ ബ്രാന്‍ഡ് ഭക്ഷണമായി അംഗീകരിക്കും. വിവിധതരത്തിലുള്ള രുചികള്‍ മേളയിലുണ്ടായിരിക്കും. പാവപ്പെട്ടവനെന്നോ, പണക്കാരനെന്നോ ഇല്ലാതെ രാജ്യത്തെ എല്ലാ തരം ആളുകള്‍ക്കും ഒരേപോലെ കഴിക്കാന്‍ ലഭിക്കുന്ന ഭക്ഷണമാണ് കിച്ച്ഡി. അരിയും ധാന്യവര്‍ഗ്ഗങ്ങളും മസാലയും ചേര്‍ത്താണ് കിച്ച്ഡിയുണ്ടാക്കുന്നത്. വിവിധ ധാന്യങ്ങളുപയോഗിച്ചുണ്ടാക്കുന്ന 800 കിലോകിലോയോളം കിച്ച്ഡി മേളയില്‍ തയ്യാറാക്കും. ഇതുവഴി കിന്നസ് റെക്കോര്‍ഡിലേക്കെത്തുക എന്നതാണ് സംഘാടകര്‍ ലക്ഷ്യം വെക്കുന്നത്. വിവിധ രുചികളില്‍ തയ്യാറായ കിച്ച്ഡി പിന്നീട് അനാഥാലയങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നാണ് അധികൃതര്‍ പറയുന്നത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുക.

അന്താരാഷ്ട്രതലത്തില്‍ കിച്ച്ഡിയെ മാര്‍ക്കറ്റ് ചെയ്യുക എന്നതാണ് ഇന്ത്യയുടെ ശ്രമം. നിലവില്‍ കിച്ച്ഡി വിദേശീയര്‍ക്കും പരിചിതമാണെങ്കിലും അതിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഡിസൈന്‍ ചെയ്ത പാക്കറ്റുകളില്‍ എംബസികളിലേക്കും വിദേശ ഹോട്ടലുകളിലേക്കും കിച്ച്ഡി എത്തിക്കും. പാക്കിസ്താനിലും ഫിജി ഐലന്റുകളിലും കിച്ച്ഡി സര്‍വ്വസാധാരണമായ ഭക്ഷണമാണ്. ബോളിവുഡ് താരം ആമിന്‍ഖാനുമുള്‍പ്പെടെയുള്ള സെലിബ്രികള്‍ മേളയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

chandrika: