X

ഓട്ടോ ബൈക്കിലിടിച്ച് ഖത്തീബ് മരിച്ചു

കണ്ണൂര്‍ പേരാവൂരില്‍ വാഹനാപകടത്തില്‍ ഖത്തീബ് മരിച്ചു. മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മില്‍ ഫൈസി ഇര്‍ഫാനി (34) യാണ് മരിച്ചത്. തില്ലങ്കേരി കാവുമ്പടിക്ക് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടര്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ടാക്‌സി ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.

വേങ്ങാട് ഊര്‍പ്പള്ളിയിലെ ഭാര്യ വീട്ടില്‍ നിന്ന് മുരിങ്ങോടിയിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മട്ടന്നൂരിലെ സ്വകാര്യാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ഓട്ടോലുണ്ടായിരുന്ന ദമ്പതികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കണ്ണൂര്‍ ചെറുകുന്ന് മാക്കുന്ന് സ്വദേശിയായ മുസമ്മില്‍ ഇര്‍ഫാനി കണ്ണാടിപ്പറമ്പ് ജുമാ മസ്ജിദിലാണ് ആദ്യം ഖത്തീബായി ജോലിയില്‍ പ്രവേശിച്ചത്. 2022 മുതല്‍ മുരിങ്ങോടി മഹല്ലില്‍ ഖത്തീബാണ്. മാക്കുന്ന് ദാറുല്‍ അബ്‌റാറില്‍ ഇബ്രാഹിം മുസ്ലിയാരുടെ മകനാണ്. മാതാവ്: ആയിഷ, ഭാര്യ: ഖദീജ(ഊര്‍പ്പള്ളി), മകന്‍: മുജ്ത്തബ(രണ്ടു വയസ്), സഹോദരങ്ങള്‍: മഷൂദ്, മുബഷിര്‍, മുഹ്‌സിന്‍. കബറടക്കം പിന്നീട്.

webdesk13: