X
    Categories: indiaNews

ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷത്തെ ഒന്നിപ്പിക്കും: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും തൂത്തെറിയാന്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ഒരുമിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇതിനായി ഓരോ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുന്നുണ്ട്. തന്നെ തൊടാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നും താനാണ് രാജ്യത്തിന്റെ മുഖമെന്നുമാണ് മോദി പറയുന്നത്. ജനാധിപത്യവാദിക്ക് പറയാന്‍ കഴിയാത്തതാണിത്. ജനാധിപത്യത്തില്‍ ജനങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ഏകാധിപത്യവാദികളെ അവര്‍ പാഠം പഠിപ്പിക്കും. 2024ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തും. അല്ലെങ്കില്‍ രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും നിലനില്‍ക്കില്ല. കോണ്‍ഗ്രസാണ് സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ പാര്‍ട്ടി. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ഒരാളുടെ പേരെങ്കിലും പറയാന്‍ ബി.ജെ.പിക്കാവുമോ. ഗാന്ധിജിയെ പോലും കൊലപ്പെടുത്താന്‍ തയാറായവരാണ് രാജ്യസ്‌നേഹത്തെ കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Chandrika Web: