ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അരുണാചല്‍ പ്രദേശിലെ തവാങില്‍ നടന്ന ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെക്കുറിച്ച് കേന്ദ്രം വസ്തുതകള്‍ മറച്ചുവെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജസ്ഥാനിലെ അല്‍വാറില്‍ നടന്ന ഭാരത് ജോഡോ യാത്രയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയുടെ ആക്രമണത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഇന്ത്യചൈന അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം തടയാന്‍ കേന്ദ്രത്തിന് കഴിയുന്നില്ലെന്നും ഖാര്‍ഗെ ആരോപിച്ചു. ഗാല്‍വാനിലെ അതിര്‍ത്തിയില്‍ നമ്മുടെ 20 സൈനികര്‍ വീരമൃത്യു വരിച്ചതിന് ശേഷം മോദി 18 തവണ പ്രസിഡന്റുമായി കൂടിക്കാഴ്ച്ചനടത്തി. എന്നിട്ടും എന്തുകൊണ്ടാണ് അതിര്‍ത്തിയില്‍ ഇങ്ങനെ സംഭവിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
‘കോണ്‍ഗ്രസ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നു. ഇന്ദിരയും രാജീവ് ഗാന്ധിയും രാജ്യത്തിന്റെ ഐക്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചു. ഞങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ അവരുടെ ജീവന്‍ നല്‍കി, ബിജെപി എന്താണ് ചെയ്തത് എന്ന് ഖാര്‍ഗെ ചോദിച്ചു.