നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് നേതാവും ഖലിസ്ഥാൻ അനുകൂല വാദിയുമായ ഗുർപത്വന്ത് സിങ് പന്നുവിന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. ഛണ്ഡിഗഡിലെ വീടും അമൃത്സറിലെ സ്ഥലവുമാണ് കണ്ടുകെട്ടിയത്. ഖലിസ്ഥാന്‍ അനുകൂല നേതാവ് കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജാറുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് ഗുർപത്വന്ത് സിങ് പന്നു. 2020ൽ ഗുർപത്വന്ത് സിങ് പന്നുവിനെ തീവ്രവാദിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.വിഘടനവാദ ഗ്രൂപ്പിൽ അംഗമാകാൻ സിഖ് യുവാക്കളെ പ്രേരിപ്പിച്ചു. ഇന്ത്യയ്‌ക്കെതിരെ പ്രചാരണം നടത്തി എന്നീ കുറ്റങ്ങളും ഗുർപത്വന്ത് സിങ് പന്നുവിനെതിരെയുണ്ട്.
സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിങ് പന്നുവിന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി
Tags: khalisthanNIA