പഞ്ചാബിലെ ലുധിയാന കോടതിയില്‍ നടന്ന സ്‌ഫോടനത്തില്‍ ഖലിസ്ഥാന്‍ ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി സിദ്ധാര്‍ത്ഥ് ചതോപാധ്യായ. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ 24 മണിക്കൂറിനുള്ളില്‍ കണ്ടെത്തുമെന്നും ഡി.ജി.പി വ്യക്തമാക്കി.
ബോംബ് കോടതിയിലെത്തിച്ചത് ഗഗന്‍ദീപ് സിങ് എന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ്. ഇദ്ദേഹം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. നേരത്തെ മയക്കുമരുന്ന് ഇടപാടിനെതുടര്‍ന്ന് ഇദ്ദേഹത്തെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയുണ്ടായിരുന്നു. ഇതിനെതുടര്‍ന്ന് 2019 ല്‍ ജയിലിലായ ഇദ്ദേഹം രണ്ട് മാസം മുന്‍പ് മാത്രമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതെന്നും ഡിജിപി വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെയാണ് പഞ്ചാബിലെ ലുഥിയാന കോടതിയില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിണപെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.