കാനഡയില്‍ ഖലിസ്ഥാന്‍വാദി നേതാവ് സുഖ്ദൂല്‍ സിങ് എന്ന സുഖ ദുന്‍കെ കൊല്ലപ്പെട്ടു. ദേവിന്ദര്‍ ബാംബിഹ സംഘത്തില്‍പ്പെട്ടയാളാണ്. ഇരുസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണു പുറത്തുവരുന്ന വിവരം.
കാനഡയിലെ വിന്നിപെഗിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഖലിസ്താന്‍ വിഘടനവാദി അര്‍ഷ്ദീപ് സിങ്ങിന്റെ അനുയായിയാണ് കൊല്ലപ്പെട്ട സുഖ ദുന്‍ക എന്നാണ് വിവരം.
വ്യാജരേഖകളുമായി 2017ലാണ് സുഖ ദുന്‍കെ ഇന്ത്യയില്‍നിന്നു കാനഡയിലെത്തിയത്. ഇയാള്‍ക്കെതിരെ ഏഴു ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജാര്‍ കൊല്ലപ്പെട്ടത്.