X

കാനഡയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്‍ ആക്രമണം

കാനഡയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്‍ ആക്രമണം. ബ്രാംടണിലെ ഹിന്ദുസഭ മന്ദിറിന് നേരെയാണ് ആക്രമണം നടന്നത്. ഹിന്ദുസഭ മന്ദിറിന് നേരെ നടന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. എല്ലാ കനേഡിയന്‍ പൗരന്‍മാര്‍ക്കും സ്വതന്ത്രമായും സുരക്ഷിതമായും വിശ്വാസം ആചരിക്കാനുള്ള അവകാശമുണ്ടെന്ന് ട്രൂഡോ വ്യക്തമാക്കി.

ആക്രമണത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിന് പുറത്ത് ഒരു സംഘം വടികളുമായി വിശ്വാസികളെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുട്ടികളും സ്ത്രീകളും ആക്രമിക്കപ്പെട്ടുവെന്ന് ഹിന്ദു കനേഡിയന്‍ ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു.

1984ലെ സിഖ് വിരുദ്ധ കലാപത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം. അതേസമയം, പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍, അത് സമാധാനപരമായിരിക്കണമെന്നും അക്രമം അനുവദിക്കില്ലെന്നും പൊലീസും പറഞ്ഞു.

സംഭവത്തില്‍ കനേഡിയന്‍ എം.പി ചന്ദ്ര ആര്യ പ്രതിഷേധം അറിയിച്ചു. ഖാലിസ്ഥാന്‍ വിഘടനവാദികള്‍ ചുവപ്പുവര ലംഘിച്ചുവെന്നും അവര്‍ പറഞ്ഞു.

 

webdesk17: