ടെല്‍അവീവ്: ഇസ്രാഈല്‍ ജയിലില്‍ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുന്ന ഫലസ്തീന്‍ യുവാവിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. 160 ദിവസം പിന്നിട്ട നിരാഹാര സമരം ഖലീല്‍ അവാവ്ദയുടെ ആരോഗ്യത്തെ തകര്‍ത്തതായി ഭാര്യ പറയുന്നു. ശരീര ഭാരം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതോടൊപ്പം ഓര്‍മ നഷ്ടവും സംസാരിക്കാന്‍ പ്രയാസവും അനുഭവപ്പെടുന്നുണ്ട്. വീല്‍ചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്. സായുധ ഗ്രൂപ്പിലെ അംഗമാണെന്ന് ആരോപിച്ചാണ് ഇസ്രാഈല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.