ലക്‌നൗ: നജീബ് അഹമ്മദിനെ പോലെ താനും ഒരുനാള്‍ അപ്രത്യക്ഷനായേക്കാമെന്ന് ഗൊരഖ് പൂരിലെ കുട്ടികളുടെ മരണത്തില്‍ ജയിലിലായിരുന്ന ഡോ. കഫീല്‍ ഖാന്‍. കഠിന ഹൃദയമുള്ളവരാണ് രാജ്യം ഭരിക്കുന്നതെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. കുട്ടികളുടെ കൂട്ടമരണത്തില്‍ ജയിലിലായിരുന്ന കഫീല്‍ഖാന്‍ എട്ടുമാസത്തിനു ശേഷമാണ് ജാമ്യത്തില്‍ പുറത്തുവരുന്നത്.
കഠിന ഹൃദയമുള്ളവരാണ് രാജ്യം ഭരിക്കുന്നത്. അവര്‍ക്കിഷ്ടമില്ലാത്തത് ചെയ്യുന്നവര്‍ക്കെല്ലാം തന്റെ ഗതി വരാമെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. രാജ്യത്തെ ഭരണാധികാരികള്‍ സ്വേച്ഛാധിപതികളെ പോലെയാണ് പെരുമാറുന്നത്. എന്തിനാണ് തന്നെ എട്ട് മാസം ജയിലിടച്ചതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. തന്റെ നിരപരാധിത്വം ഹൈക്കോടതി തന്നെ എടുത്തു പറഞ്ഞതാണ്. ഒരു ആസ്പത്രി സ്ഥാപിച്ച് പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ കൊടുക്കാനുള്ള പദ്ധതിയുണ്ടെന്നും കഫീല്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പോരാട്ടങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണയും പ്രാര്‍ഥനയും തുടര്‍ന്നും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകാതിരുന്ന സമയത്ത് ഓക്‌സിജന്‍ എത്തിച്ച് നല്‍കിയ കഫീല്‍ഖാനോട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വളരെ മോശമായാണ് സംസാരിച്ചിരുന്നത്. നീയൊരു ഹീറോയാകാന്‍ ശ്രമിക്കേണ്ട, നിന്നെ ഞാന്‍ പിന്നീട് കണ്ടോളാം- എന്നായിരുന്നു യോഗിയുടെ വാക്കുകള്‍. തുടര്‍ന്നാണ് കഫീല്‍ഖാന്‍ അറസ്റ്റിലാവുന്നത്.