അസീർ – സാമൂഹ്യ ജീവകാരുണ്യ രംഗത്തെ മികവുറ്റ പ്രവർത്തനങ്ങൾക്ക് ഖമീസ് മുഷൈത്ത് സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ ഖാദിമെ മില്ലത്ത് സോഷ്യൽ സർവ്വീസ് അവാർഡ് കുഞ്ഞിമോൻ കാക്കിയ ഏറ്റുവാങ്ങി.ഖമീസ് മുഷൈത്ത് മറീന ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി ഫലകവും ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്ന അവാർഡ് സമ്മാനിച്ചു.
അവാർഡ് വ്യക്തിപരമായ നേട്ടാണെന്ന് കരുതുന്നില്ലെന്ന് കുഞ്ഞിമോൻ കാക്കിയ മറുപടി പ്രസംഗത്തിൽ പറഞ്ഞു.കെ. എം. സി. സി. പ്രസ്ഥാനവും അതിന്റെ നൂറുകണക്കിന് പ്രവർത്തകരും നൽകിക്കൊണ്ടിരിക്കുന്ന നിസ്വാർത്ഥമായ പിന്തുണയാണ് ജീവകാരുണ്യ സാമൂഹ്യ രംഗങ്ങളിലെ ഓരോ ചുവടുകൾക്കും തുടർച്ചയായി പ്രവർത്തിക്കുന്നത്.അവാർഡ് തുക ഖമീസ് മുഷൈത്ത് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ജീവകാരുണ്യ നിധിയിലേക്ക് നൽകുമെന്നും കുഞ്ഞിമോൻ കാക്കിയ പറഞ്ഞു.
കോൺവൊക്കേഷൻ 2023 എന്ന ബാനറിൽ നടന്ന അവാർഡ് ദാന പരിപാടി കെ.എം.സി.സി. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി മുഖ്യ പ്രഭാഷണം നടത്തി ..ഖമീസ് മുഷൈത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ബഷീർ മൂന്നിയൂർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രീമിയർ സോക്കർ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം ലഭിച്ച അത്തി ദേവിനുള്ള ബുള്ളറ്റ് മോട്ടോർ സൈക്കിളിന്റെ താക്കോൽ ദാനം ജിദ്ദ കെ എം സി സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര നിർവ്വഹിച്ചു. ഹജ്ജ് വളണ്ടിയർക്കുള്ള ഉപഹാരം മക്ക കെ എം. സി സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ ,ടൂര്ണമെൻറ്റിലെ പ്രധാന സ്പോൺസറായ മന്തി ജസീറക്കുള്ള സർട്ടിഫിക്കറ്റ് മുഹമ്മദ് കുട്ടി മത്താപ്പുഴ വിതരണം ചെയ്തു .
സൈദ് അരീക്കര (അൽ ബാഹ) ഹാരിസ് കല്ലായി (ജിസാൻ) ഫൈസൽ ബാബു (ഖുൻഫുദ) സലാം (നജ്റാൻ) മുഹമ്മദ് കുട്ടി പാണ്ടിക്കാട് (ജിദ്ദ) ശറഫുദ്ദീൻ കണ്ണേറ്റി (വാദി ദവാസിർ) നാലകത്ത് മുഹമ്മദ് സാലി (ത്വയിഫ്) ഖാലിദ് പട്ല (ജിസാൻ)ഗഫൂർ മൂന്നിയൂർ (ഖുൻഫുദ) സലീം (നജ്റാൻ) ,അസ്റുമഹായിൽ .,മുഹമ്മദ് സാലി ത്വായിഫ് ,ശരീഫ് മണ്ണാർക്കാട് ,അഷ്‌റഫ് താനാളൂർ ,ഹമീദ് പെരുവള്ളൂർ വിവിത സ്പോണ്സർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .ടൂർണമെന്റിലെ ടീമുകൾ, സ്പോൺസർമാർ, റഫറിമാർ, ടെക്നീഷ്യൻസ്, മെഡിക്കൽ ടീം എന്നിവർക്കുള്ള ഉപഹാരവും ചടങ്ങിൽ വെച്ച് സമ്മാനിച്ചു.
ഉസ്മാൻ കിളിയമണ്ണിൽ ,സലീം പന്താരങ്ങാടി, ഇബ്രാഹിം പട്ടാമ്പി മുഹമ്മദ് ഷാഫി തിരൂർ,ഹസ്‌റത്ത് കടലുണ്ടി , മജീദ് അലീസ് , ഉമ്മർ ചെന്നാരിയിൽ ,അമീർ കോട്ടക്കൽ ,ഹാസിഫ് വഴിക്കടവ് ,നിസ്സാർ കരുവൻ തിരുത്തി , സകരിയ്യ മണ്ണാർക്കാട് ,ഫൈസൽ വെള്ളുമ്പ്രം മുസ്തഫ മാളിക്കുന്ന് ,അഷ്‌റഫ് DhL അനീഷ് അത്തോ ളി lഎന്നിവർ നേതൃത്വം കൊടുത്തു .ചെയ്തു.മൊയ്തീൻ കട്ടുപ്പാറ സ്വാഗതവും സിറാജ് വയനാട് നന്ദിയും പറഞ്ഞു.