X
    Categories: indiaNews

അജ്മീറിലെ ഖാദിം ഹോട്ടലിന്റെ പേര് മാറ്റി

രാജസ്ഥാനിലെ അജ്മീറിലെ പ്രശസ്ത ഹോട്ടലിന്റെ പേര് മാറ്റി രാജസ്ഥാന്‍ സര്‍ക്കാര്‍. സംസ്ഥാന ടൂറിസം കോര്‍പറേഷന് കീഴിലുള്ള ഖാദിം ഹോട്ടലിന്റെ പേര് അജയ് മേരു എന്നാക്കി മാറ്റുകയായിരുന്നു. ആര്‍.ടി.ഡി.സി മാനേജിങ് ഡയറക്ടര്‍ സുഷമ അറോറയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഹോട്ടലിന്റെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട് അജ്മീറില്‍ നിന്നുള്ള എം.എല്‍.എയും നിയമസഭ സ്പീക്കറുമായ വാസുദേവ് ദേവ്‌നാനി നേരത്തേ ആര്‍.ടി.ഡി.സിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പേര് മാറ്റിയ നടപടിക്കെതിരെ അജ്മീര്‍ ദര്‍ഗ ശരീഫ് ഖാദിം രംഗത്തെത്തി. നഗരത്തിന്റെ ചരിത്രം മായ്ച്ചുകളയാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ദര്‍ഗയുടെ സൂക്ഷിപ്പുകാരനായ സയ്യിദ് സര്‍വാര്‍ ചിഷ്തി പറഞ്ഞു.

സൂഫി വര്യനായിരുന്ന ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ മഖ്ബറ ഉള്ളതിനാല്‍ ഈ നഗരം പ്രശസ്തമാണ്.

ചരിത്രപരമായി ‘അജയ്മേരു’വെന്നാണ് അജ്മീറിനെ അറിയപ്പെട്ടിരുന്നതെന്നാണ് സ്പീക്കര്‍ ദേവ്നാനി പറയുന്നത്. അജ്മീറിലെ കിങ് എഡ്വേര്‍ഡ് മെമ്മോറിയലിന്റെ പേര് ഹിന്ദു തത്വചിന്തകനായ സ്വാമി ദയാനന്ദ സരസ്വതിയുടെ പേരില്‍ പുനര്‍ നാമകരണം ചെയ്യാനും ദേവനാനി നിര്‍ദേശിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

webdesk17: